Goat | കണ്ണൂരിന് കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിന്‍കുട്ടി
Jun 1, 2023, 08:39 IST
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂരിന് കൗതുകമായി ഇരട്ടത്തലയുള്ള ആട്ടിന്‍കുട്ടി. കേളകം ഇല്ലിമുക്ക് സ്വദേശി മണിപ്പാറയില്‍ രഞ്ജിത്തിന്റെ ആടാണ് ഇരുതലയുള്ള പെണ്ണാട്ടിന്‍കുട്ടിക്ക് ജന്മം നല്‍കിയത്. ബുധനാഴ്ച രാവിലെയാണ് ആട് രണ്ട് പെണ്ണാട്ടിന്‍ കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
രണ്ടാമതുണ്ടായ കുട്ടിക്കാണ് ഇരട്ടത്തല. ആട്ടിന്‍കുട്ടിക്ക് നാല് കണ്ണുകളാണ് ഉള്ളത്. ഇരട്ടത്തലകളുള്ള ആട്ടിന്‍കുട്ടി ഉണ്ടായതറിഞ്ഞ് നിരവധി പേരാണ് കാണാന്‍ എത്തുന്നത്. പിടിച്ചുകൊടുത്താല്‍ മാത്രമേ ആട്ടിന്‍കുട്ടി പാലു കുടിക്കുന്നുള്ളൂ വെന്നും തല നേരെ നില്‍ക്കുന്നില്ലെന്നും രഞ്ജിത്ത് പറഞ്ഞു. കൗതുകം തോന്നുന്ന ആടിനെ വീഡിയോ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
Keywords: Kannur, News, Kerala, Goat, Kelakam, Kannur: Two-headed goat in Kelakam