city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Swaraj Award | മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍ ഗ്രാമ സ്വരാജ് ഫൗന്‍ഡേഷന്‍ ഏര്‍പെടുത്തിയ സ്വരാജ് പുരസ്‌കാരം ജീവകാരുണ്യ പ്രവത്തകന്‍ ഹനീഫ് തുരുത്തിക്ക്

കണ്ണൂര്‍: (www.kasargodvartha.com) മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ സ്മരണയ്ക്കായ് ഗ്രാമ സ്വരാജ് ഫൗന്‍ഡേഷന്‍ ഏര്‍പെടുത്തിയ സ്വരാജ് പുരസ്‌കാരം സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഹനീഫ തുരുത്തിക്ക് സമ്മാനിക്കും.
     
Swaraj Award | മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരില്‍ ഗ്രാമ സ്വരാജ് ഫൗന്‍ഡേഷന്‍ ഏര്‍പെടുത്തിയ സ്വരാജ് പുരസ്‌കാരം ജീവകാരുണ്യ പ്രവത്തകന്‍ ഹനീഫ് തുരുത്തിക്ക്

വെളിച്ചം തെളിക്കാന്‍ ആരുമില്ലാത്തത് കൊണ്ടാണ് പലരുടെയും ജീവിതം ഇരുളിലാണ്ട് പോകുന്നതെന്ന് മനസിലാക്കി കാരുണ്യത്തിന്റെ കെടാവിളക്കുമായി കണ്ണില്‍ ഇരുട്ടു കയറുന്നവര്‍ക്ക് വഴി കാട്ടിയായി മാറുന്ന ഹനീഫ് തുരുത്തിക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൈ നീട്ടാതെ തന്നെ സഹായ ഹസ്തമാകുന്ന, കണ്ടറിഞ്ഞു കൂടെ നില്‍ക്കുന്ന, വാങ്ങുന്നതിലൂടെ ലഭിക്കുന്നതിനേക്കാള്‍ സംതൃപ്തി നല്‍കുന്നതിലൂടെ ലഭിക്കുന്നുവെന്ന് വിശ്വസിക്കുന്ന , സ്വീകരിക്കുന്നവരുടെ കണ്ണിലെ കടപ്പാടിനും കൃതജ്ഞതയ്ക്കും പകരം വെയ്ക്കാന്‍ പറ്റുന്ന ഒരു സമ്പാദ്യവും ആരുടെയും നിലവറകളില്‍ ഉണ്ടാവില്ലെന്ന് കരുതുന്ന ഹനീഫ് തുരുത്തിയ്ക്ക് സ്വരാജ് പുരസ്‌കാരം നല്‍കുന്നതിലൂടെ ഗ്രാമ സ്വരാജ് ഫൗന്‍ഡേഷന്‍ മാതൃകയാകുന്നതായി ഫൗന്‍ഡേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഒക്ടോബര്‍ 15 ന് എ പി ജെ അബ്ദുല്‍ കലാമിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍മന്ത്രിയും എം എല്‍ എയുമായ കടന്നപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാരം സമര്‍പിക്കും. 15,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ ഗ്രാമ സ്വരാജ് ഫൗന്‍ഡേഷന്‍ ചെയര്‍മാന്‍ രാമദാസ് കതിരൂര്‍ അധ്യക്ഷനായിരിക്കും.

Keywords: Kannur News, Swaraj Award, Philanthropist, Haneef Thurutty, Minister, Grama Swaraj Foundation, APJ Abdul Kalam, Kannur: Swaraj award will be presented to philanthropist Haneef Thurutty. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia