നായ്ക്കളുടെ വിളയാട്ടം: കണ്ണൂരിൽ ഭീതിയുടെ നിഴലിൽ യാത്രക്കാർ

● സ്ത്രീകളും കുട്ടികളും മഴക്കാലത്ത് ബുദ്ധിമുട്ടുന്നു.
● സെപ്റ്റിക് ടാങ്കിന്റെ പ്രശ്‌നമാണ് കാരണമെന്ന് പറയുന്നു.
● അറ്റകുറ്റപ്പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.
● കൊതുക് ശല്യം കൂടാൻ കാരണമായി.
● ഓട്ടോ ഡ്രൈവർമാർ നഗരസഭയെ സമീപിച്ചു.
കണ്ണൂർ: (KasargodVartha) നഗരത്തെ ഭീതിയിലാഴ്ത്തി തെരുവുനായ്ക്കളുടെ ആക്രമണം തുടരുന്നു. ബുധനാഴ്ച രാവിലെ ഏഴരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരം, എസ്.ബി.ഐ റോഡ്, താവക്കരയിലെ പുതിയ ബസ് സ്റ്റാൻഡ്, സെന്റ് മൈക്കിൾസ് സ്കൂൾ, ഫോർട്ട് റോഡ് എന്നിവിടങ്ങളിൽ നിന്നായി 25 പേർക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. പരിക്കേറ്റവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലും എ.കെ.ജി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തയ്യിൽ സ്വദേശി പ്രദീപൻ (63), മംഗളൂരിലെ മുഹമ്മദ് നാസർ (40), ഇരിട്ടിയിലെ തസൗസിഫ് (21), നെല്ലൂന്നിയിലെ കുഞ്ഞികൃഷ്ണൻ (66), എറണാകുളം ജില്ലയിലെ സാജു കെ തങ്കപ്പൻ (59), മട്ടന്നൂരിലെ സജീവൻ (52), കാട്ടാമ്പള്ളിയിലെ സുനിൽകുമാർ (49), കണ്ണൂരിലെ റഹ്‌മാൻ (23), മുണ്ടേരിയിലെ ഗോപിനാഥൻ (60), കടുമേനിയിലെ മുഹമ്മദ് റാഷിദ് (18), കുയിലൂരിലെ ശ്രീലത (70), ബ്ലാത്തൂരിലെ കരുണാകരൻ (78), തമിഴ്നാട് ചിന്നസേലത്തെ ഭൂപതി (40), തോട്ടടയിലെ ഭിന്നശേഷിക്കാരനായ ജാസ് (21), ചെറുപുഴ സ്വദേശി ജോയൽ (17), ദിവിൻ (37), കണ്ണാടിപറമ്പിലെ എൻ.കെ റിയാസ് (33), പടന്നപ്പാലത്തെ പ്രണവ് കുമാർ (29) തുടങ്ങിയവരാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. വഴി യാത്രക്കാരായ ഇവർക്ക് ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്.
ചൊവ്വാഴ്ച രാവിലെയും കണ്ണൂർ നഗരത്തിൽ വിദ്യാർത്ഥിനി ഉൾപ്പെടെ 56 പേർക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ അക്രമകാരിയായ ഒരു തെരുവുനായയെ താവക്കരയിൽ ചത്തനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ നായയുടെ ആക്രമണം ഒരു മണി വരെ നീണ്ടു.
എസ്.ബി.ഐ പരിസരം, പ്രഭാത് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയവരെ നായ പിന്തുടർന്ന് കടിക്കുകയായിരുന്നു. ഇവർക്കും കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകിയിട്ടുണ്ട്. ഇതിനിടെ, അടുത്ത വീട്ടിലെ നായയുടെ കടിയേറ്റ് മേലെ ചൊവ്വയിലെ രണ്ട് വയസ്സുകാരൻ ഗൗരിക്കിനെയും കുത്തിവെപ്പിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുൻപും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Stray dog attacks in Kannur injure 25 people, escalating public fear.
#KannurDogAttack, #StrayDogs, #KeralaNews, #PublicSafety, #DogMenace, #Kannur