Weapons Found | കണ്ണൂരില്‍ വടിവാളുകള്‍ ഉള്‍പെടെ നിരവധി മാരകായുധങ്ങള്‍ ചാക്കില്‍ കെട്ടി ഓവുചാലില്‍ ഒളിപ്പിച്ചുവച്ച നിലയില്‍
കണ്ണൂര്‍: (www.kasargodvartha.com) വടിവാളുകള്‍ ഉള്‍പെടെ നിരവധി മാരകായുധങ്ങള്‍ ചാക്കില്‍ കെട്ടി ഓവുചാലില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെത്തി. വിളക്കോട് മുഴക്കുന്ന് പഞ്ചായതിലെ ചാക്കാടുനിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഒരു വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏഴു വടിവാളുകള്‍, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയ ആയുധങ്ങളാണ് പിടികൂടിയത്.
ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. മുഴക്കുന്ന് എസ്ഐ ഷിബു, എസ്ഐ നാസര്‍ പൊയിലന്‍, എഎസ്ഐ രാജ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Keywords: Kannur, news, Kerala, Top-Headlines, Police, Crime, Kannur: Several weapons recovered.