Robbery | 3 കടകള്‍ കുത്തിതുറന്ന് കവര്‍ച; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Apr 30, 2023, 22:03 IST
കണ്ണൂര്‍: (www.kasargodvartha.com) തലശേരി മെയിന്‍ റോഡിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളില്‍ കവര്‍ച നടന്ന സംഭവത്തില്‍ തലശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഫുഡ് ഗ്രെയ്ന്‍ മര്‍ചന്റസ് അസോസിയേഷന്‍ തലശേരി യൂനിറ്റ് പ്രസിഡന്റ് എകെ സകറിയുടെ ഉടമസ്ഥതയിലുള്ള അനുഗ്രഹ- ട്രേഡിംഗ് കംപനിയുടെ മേശവലിപ്പില്‍ സൂക്ഷിച്ച 20,000 രൂപയും തൊട്ടടുത്ത യോഗ്വേശ്വര റാവുവിന്റെ ഉടമസ്ഥതയിലുള്ള ഹരിദാസ് റാവു ആന്‍ഡ് കംപനിയില്‍ നിന്ന് 3,500 രൂപയും മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ സാജിദിന്റെ ഉടമസ്ഥതയിലുള്ള ജൗറ ട്രേഡിംഗ് കംപനിയില്‍ നിന്ന് ചില്ലറയുള്‍പെടെയുള്ള പണവുമാണ് മോഷണം പോയത്.
ഞായറാഴ്ച രാവിലെ കടയുടെ ഷടര്‍ ഉയര്‍ത്തിവെച്ചത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് കടയുടമകളെ വിവരം അറിയിച്ചത്. ഇവര്‍ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത് അറിയുന്നത്. കടകളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച നടത്തിയത്. തലശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
കവര്‍ച സംബന്ധിച്ച് ഫുഡ് ഗ്രെയിന്‍ മര്‍ചന്റ്സ് അസോസിയേഷന്‍ തലശേരി യൂനിറ്റ് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം എംഎം റോഡിലെ മല്ലേഴ്സ് സ്റ്റോറില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ച നടത്തിയിരുന്നു. കടയുടമ പിന്നിലെ വാതില്‍ അടച്ച് വരുന്നതിനിടയിലാണ് മേശയില്‍ സൂക്ഷിച്ച പണവും ഫോണും കവര്‍ന്നത്.
Keywords: Kannur News, Malayalam News, Kerala News, Crime News, Robbery News, Kannur: Robbery in 3 shops.
< !- START disable copy paste -->