Drugs Seized | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി
കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി. രണ്ട് കോടി വിലവരുന്ന 677 ഗ്രാം എംഡിഎംഎ യാണ് കണ്ണൂര്‍ റെയിഞ്ച് എക്‌സൈസും ആര്‍ പി എഫും ചേര്‍ന്ന് പിടികൂടിയത്. സംഭവത്തില്‍ പ്രതി ഓടി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബെംഗ്‌ളുറില്‍ നിന്ന് എത്തിയ ട്രെയിനില്‍ നിന്നാണ് ലഹരിമരുന്ന് പിടിച്ചത്. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
അതേസമയം, വയനാട്ടില്‍ യുവതിയുള്‍പെട്ട ലഹരി വില്‍പന സംഘത്തെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പിച്ചു. പനമരം ചങ്ങാടക്കടവിലാണ് സംഭവം. ഇവരില്‍ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അല്‍ അമീന്‍ (30), ശനുബ് (21), തസ്ലീന(35) എന്നിവരെ പനമരം പൊലീസ് അറസ്റ്റ് ചെയ്തു. സംഘം സഞ്ചരിച്ച കാറില്‍ നിന്ന് ചെറു പൊതികളായി സൂക്ഷിച്ച 53 ഗ്രാം കഞ്ചാവാണ് അന്വേഷണ സംഘം കണ്ടെടുത്തത്.
Keywords: Kannur, news, Kerala, Top-Headlines, Crime, seized, Drugs, Railway station, Kannur: Railway Police seizes drugs worth Rs 2 crore from railway station.