Commemoration | ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ എം രാജീവനെ കണ്ണൂര്‍ പ്രസ് ക്ലബ് അനുസ്മരിച്ചു
കണ്ണൂര്‍: (www.kasargodvartha.com) ദേശാഭിമാനി സീനിയര്‍ സബ് എഡിറ്റര്‍ എം രാജീവന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബില്‍ ചേര്‍ന്ന യോഗം അനുശോചിച്ചു. ദേശാഭിമാനി അസിസ്റ്റന്റ് എഡിറ്റര്‍ കെ എന്‍ ബാബു അനുസ്മരണം നടത്തി.
പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന് അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ്, സംസ്ഥാന കമിറ്റി അംഗം പ്രശാന്ത് പുത്തലത്ത്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ്, ജോയിന്റ് സെക്രടറി എം സന്തോഷ് കുമാര്‍, രാധാകൃഷ്ണന് പട്ടാന്നൂര്‍, കൃഷ്ണന് കാഞ്ഞിരങ്ങാട്, പി സുരേശന്, എം അബ്ദുല്‍ മുനീര്‍, സദാശിവന് ഇരിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
Kannur, News, Kerala, Press club, Kannur press club, M Rajeev, Sub editor, Kannur Press Club remembered senior sub-editor M Rajeev.