city-gold-ad-for-blogger

Bomb Attack | കണ്ണൂരില്‍ ഇരുചക്ര വാഹനത്തിന് നേരെ പെട്രോള്‍ ബോംബേറ്; യാത്രക്കാരന് പരിക്ക്

കണ്ണൂര്‍: (www.kasargodvartha.com) പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ ഉളിയില്‍ ഇരുചക്ര വാഹനത്തിന് നേരെ പെട്രോള്‍ ബോംബേറ്. സംഭവത്തില്‍ മട്ടന്നൂര്‍ എയര്‍പോര്‍ട് ജീവനക്കാരന്‍ പുന്നാട് സ്വദേശി നിവേദിന് പരിക്കേറ്റു. ഇയാളെ ഇരിട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ നരയന്‍പാറയിലും വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.

ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. അതിനിടെ കണ്ണൂര്‍ വിളക്കോട് ലോറിക്ക് നേരെ കല്ലേറ്. ചെങ്കല്‍ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിന്റെ ഗ്ലാസ് തകര്‍ന്നു.

Bomb Attack | കണ്ണൂരില്‍ ഇരുചക്ര വാഹനത്തിന് നേരെ പെട്രോള്‍ ബോംബേറ്; യാത്രക്കാരന് പരിക്ക്

അതേസമയം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയുടെ ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങള്‍ റിപോര്‍ട് ചെയ്തു. പലയിടത്തും കെഎസ്ആര്‍ടിസി വാഹനങ്ങള്‍ക്ക് നേരെ ഉള്‍പെടെ കല്ലേറ് ഉണ്ടായി. 

Keywords: Kannur, news, Kerala, Top-Headlines, Harthal, Popular front of India, bomb, Attack, Bike, Injured, Kannur: Petrol bomb attack, One injured.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia