Elephant Attack | ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം
Sep 28, 2022, 09:25 IST
കണ്ണൂര്‍: (www.kasargovartha.com) ആറളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ആറളം ഫാം ഒന്‍പതാം ബ്ലോകിലെ വളയംചാല്‍ പൂക്കുണ്ട് കോളനിയിലെ വാസുവാണ് മരിച്ചത്. രാത്രി 9.30 മണിയോടെ കോളനിയിലിറങ്ങിയ ആനയുടെ മുന്നില്‍ വാസു പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പേരാവൂര്‍ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആനമതില്‍ ഇല്ലാത്തതിനാല്‍ ആറളത്ത് ഇക്കൊല്ലം മാത്രം മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.
Keywords: Kannur, news, Kerala, Top-Headlines, Elephant-Attack, Death, died, Attack, hospital, Kannur: Man died in elephant attack.