Bomb Found | കണ്ണൂരില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ഉഗ്രശേഷിയുള്ള നാടന്‍ ബോംബുകള്‍
May 22, 2023, 08:06 IST
കണ്ണൂര്‍: (www.kasargodvartha.com) കണ്ണവത്ത് ചാക്കില്‍ കെട്ടി കലുങ്കിനടിയില്‍ സൂക്ഷിച്ച നിലയില്‍ ഉഗ്രശേഷിയുള്ള എട്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. കണ്ണവം തൊടീക്കളം കിഴവക്കല്‍ ഭാഗത്ത് നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
ജില്ലയില്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പൊലീസ് നടത്തിയ കര്‍ശന പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പൊലീസ് ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിര്‍വീര്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ബോംബ് ഇവിടെ സൂക്ഷിച്ചതെന്നുള്ള കാര്യം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Kannur, News, National, Bomb, Sacks, Police, Found, Kannur: Highly effective bombs found that kept in sacks.