Student Died | കണ്ണൂരില്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു
Jun 7, 2022, 14:20 IST
കണ്ണൂര്‍: (www.kasargodvartha.com) എട്ടാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പാനൂര്‍ കണ്ണങ്കോടാണ് സംഭവം. അബ്ദുല്‍ റസാഖിന്റെയും അഫ്‌സയുടെയും മകള്‍ ഫര്‍മി ഫാത്വിമ(12)യാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്.
തിങ്കളാഴ്ച രാത്രിയാണ് വിദ്യാര്‍ഥിനി വീട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍തന്നെ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ചയോടെ മരിച്ചു. മരണകാരണം വ്യക്തമല്ല. കൊളവല്ലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.