city-gold-ad-for-blogger

Arrested | ആഢംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി 4 യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com) ആഢംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാല് യുവാക്കള്‍ കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റില്‍വച്ച് അറസ്റ്റിലായി. മാരക മയക്കുമരുന്നായ മെതാഫിറ്റാമിന്‍ 11 ഗ്രാമും, 250 ഗ്രാം കഞ്ചാവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. 

Arrested | ആഢംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി 4 യുവാക്കള്‍ അറസ്റ്റില്‍


മയക്കുമരുന്നുകളുമായി ഫോക്‌സ് വാഗണ്‍ കാറില്‍ ബെംഗ്‌ളൂറില്‍ നിന്നു വരികയായിരുന്ന കോഴിക്കോട്  സ്വദേശി ബള്‍കീസ് മഹലില്‍ ശഹീദ് എം ( 32).  ചൊക്ലി സ്വദേശി മുസമ്മില്‍ എം ( 32), പാനൂര്‍ താഴെ പൂക്കോം സ്വദേശി അഫ്‌സല്‍ സി കെ (26), തില്ലങ്കേരി കാവുംപടി സ്വദേശി അഫ്‌സല്‍ സി (26) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി അനുബാബുവും സംഘവും ചേര്‍ന്ന് പിടികൂടിയത്. 

Arrested | ആഢംബര കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി 4 യുവാക്കള്‍ അറസ്റ്റില്‍


മയക്കുമരുന്നു കടത്തിക്കൊണ്ടുവരാന്‍ ഉപയോഗിച്ച KA 01 MV 6164 നമ്പര്‍ ഫോക്‌സ് വാഗന്‍ കാര്‍, മൊബൈല്‍ ഫോണ്‍, ഒ സി ബി പേയ്‌പെര്‍ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. പാര്‍ടിയില്‍ എക്‌സൈസ് കമീഷനറുടെ ഉത്തര മേഖല സക്വാഡംഗങ്ങളായ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം പി സജീവന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി ജലീഷ് എന്നിവരും ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പി എസ് ശിവദാസന്‍ എന്നിവരും ഉണ്ടായിരുന്നു.

Keywords: news,Kerala,State,Kannur,arrest,Drugs,Police,Top-Headlines,Kannur: Four youths were arrested with drugs in a luxury car

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia