Accidental Death | വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം

കണ്ണൂര്‍ മമ്പറത്താണ് ദാരുണ സംഭവം.
പൊലീസ് കേസെടുത്തിട്ടുണ്ട്.
മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കണ്ണൂര്‍: (KasargodVartha) വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന ബാലികയ്ക്ക് വാഹനമിടിച്ച് ദാരുണാന്ത്യം. മമ്പറത്താണ് സംഭവം. യു കെ ജി വിദ്യാര്‍ഥിനിയായ അഞ്ച് വയസുകാരി സന്‍ഹ മറിയമാണ് മരിച്ചത്. പറമ്പായി സ്വദേശികളായ അബ്ദുള്‍ നാസറിന്റെയും ഹസ്‌നത്തിന്റെയും മകളാണ്.
ചൊവ്വാഴ്ച (04.06.2024) വൈകിട്ട് അഞ്ച് മണിയോടെ വീടിന് മുന്‍പിലെ റോഡില്‍ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. അതീവ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച (05.06.2024) പുലര്‍ചെ ആശുപത്രിയില്‍വെച്ചാണ് മരണം സംഭവിച്ചത്.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അറിയിച്ചു.