Spectrum | കണ്ണൂര്‍ ജില്ലാ തൊഴില്‍ മേള 'സ്പെക്ട്രം' സെപ്റ്റംബര്‍ 29 ന് ഗവ. ഐ ടി ഐയില്‍ നടക്കും
Sep 26, 2023, 20:22 IST
കണ്ണൂര്‍: (kasargodvartha.com) സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിന് കീഴിലുള്ള ഐ ടി ഐകളില്‍ നിന്നും വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ജില്ലയിലെ തൊഴില്‍ മേള -സ്പെക്ട്രം സെപ്തംബര്‍ 29 ന് നടത്തുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ കണ്ണൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ നടക്കുന്ന തൊഴില്‍ മേള കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജോയ് തയ്യിലിന്റെ അധ്യക്ഷതയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ കണ്ണൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ നടക്കുന്ന തൊഴില്‍ മേള കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ബിജോയ് തയ്യിലിന്റെ അധ്യക്ഷതയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
കഴിഞ്ഞ വര്‍ഷം നടന്ന തൊഴില്‍ മേളയില്‍ 51 കംപനികള്‍ പങ്കെടുക്കുകയും 531 പേര്‍ക്ക് തൊഴിലവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം വിദേശ കംപനികള്‍ ഉള്‍പെടെ കേരളത്തിന് അകത്തും പുറത്തുമുളള 60 ഓളം പ്രമുഖ കംപനികള്‍ പങ്കെടുക്കും. നിലവില്‍ 1432 ഓളം ഉദ്യോഗാര്‍ഥികള്‍ രെജിസ്ടേഷന്‍ ചെയ്തിട്ടുണ്ട്. സ്പോട് രെജിസ്ടേഷനുമുണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപല്‍ ടി മനോജ് കുമാര്‍, വൈസ് പ്രിന്‍സിപല്‍ ടി സുധ, ട്രെയിനിങ്ങ് ഓഫീസര്‍ കെ നൗശാദ് എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Kannur District Job Fair 'Spectrum' on September 29 Govt. It will be held at ITI, Kannur, News, Kannur District Job Fair, Spectrum, Company, Press Meet, Employees, Registration, Organizer, Kerala News.