Complaint | കണ്ണൂരില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി; പൊലീസ് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: (www.kasargodvartha.com) സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് പരാതി. കക്കാട് ടൗണ്‍ റോഡിലെ കുഞ്ഞിപളളി പുഴാതി സോണല്‍ ഓഫീസിന് സമീപം യൂനിറ്റി സെന്റിന്റെ സമീപം ഇടച്ചേരി പുലി മുക്കിലേക്ക് പോവുന്ന റോഡില്‍ പളളിക്കുന്നിലെ സ്‌കൂളിലേക്ക് പോവുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് തട്ടി കൊണ്ടുപോവാന്‍ ശ്രമിച്ചത്. ബുധനാഴ്ച രാവിലെ 9.10 മണിയോടെയാണ് സംഭവം.
പൊലീസ് പറയുന്നത്: കെ എല്‍ 14 രജിസ്ട്രേഷനുളള കാറിലെത്തിയ നാലംഗ സംഘം പെണ്‍കുട്ടിയെ കടന്നുപിടിച്ചു, ബലമായി വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും കുട്ടി കുതറിമാറി ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ഇത്തരമൊരു കാര്‍ കണ്ടതായുളള വിവരം സംഭവസമയത്ത് ടൗണിലുണ്ടായിരുന്ന പ്രദേശവാസികളില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ആലുവയില്‍ അഞ്ചുവയസുകാരി കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് പൊലീസ് അതീവ ജാഗ്രതയിലാണ് അന്വേഷണം നടത്തിവരുന്നത്.
Keywords: Kannur, News, Kerala, Crime, Police, case, Student, Complaint, Kannur: Complaint that attempt to abduct student.