Bombed | ഡ്രൈവറുടെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറിഞ്ഞു; പൊലീസ് അന്വേഷണമാരംഭിച്ചു
കണ്ണൂര്‍: (www.kasargodvartha.com) ഉളിക്കലില്‍ ഡ്രൈവറുടെ വീടിന് നേരെ അജ്ഞാതര്‍ ബോംബെറ് നടത്തിയെന്ന സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. ഉളിക്കല്‍ വയത്തൂര്‍ മാവില കുഞ്ഞുമോന്റെ വീടിന് നേരെയാണ് ശനിയാഴ്ച പുലര്‍ചെ 1.45 മണിയോടെ സംഭവം നടന്നത്.
പൊലീസ് പറയുനന്ത്: പുലര്‍ചെ ശബ്ദം കേട്ട് കുഞ്ഞുമോന്‍ വീടിന് പുറത്തുവന്നു നോക്കിയപ്പോഴയും പുകയും വെടിമരുന്നിന്റെ ഗന്ധവും ശ്രദ്ധയില്‍പെട്ടത്. എന്നാല്‍ പന്നിപ്പടക്കമാണെന്നാണ് അപ്പോള്‍ വിചാരിച്ചിരുന്നത്. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് വീടിന്റെ ചവിട്ടുപടിയുടെ ടൈല്‍ പൊട്ടികിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. മുറ്റത്തുവിരിച്ചിരുന്ന റൂഫിങ് ഷീറ്റുകളില്‍ നാലു തുളയും വീണിരുന്നു. ഇതോടെയാണ് ഉളിക്കല്‍ സ്റ്റേഷനില്‍ വിവരമറിയിച്ചത്.
ഉളിക്കല്‍ സിഐ സുധീറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇവിടെ നിന്നും ബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് കുഞ്ഞുമോന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തിന് പിന്നിലുളളവരെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം കഴിഞ്ഞ ദിവസം പിണറായി പൊലീസ് സ്റ്റേഷനിലെ പറമ്പായയിലെ കെ വി ചന്ദ്രന്റെ വീടിന് നേരെയും ബോംബെറ് നടന്നിരുന്നു. ബോംബേറില്‍ വീടിന്റെ പൂച്ചട്ടികളും മറ്റും തകര്‍ന്നു. മുറ്റത്തെ ഇന്റര്‍ലോക്കുകളും ഇളകി. ഇതിനു ശേഷമാണ് മറ്റൊരുസംഭവം കൂടി അരങ്ങേറുന്നത്. ഈ സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Keywords: Kannur, News, Kerala, Investigation, House, Police, Police Station, Case, Kannur: Anonymous bombed the driver's house; Police have started investigation.