city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് കെ സി വേണുഗോപാൽ; 'അക്രമം നടത്തിയോ എതിരാളികളെ അടിച്ചമർത്തിയോ കൊലപാതക രാഷ്ട്രീയത്തിന്റെ വഴിയിലൂടെയോ വളർന്നു വന്ന പ്രസ്ഥാനങ്ങളല്ല കെ എസ് യുവും യൂത് കോൺഗ്രസും'; സിപിഎമിൻ്റെ ചോരക്കൊതിയിൽ ഒരുപാട് പേരെ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് ഓർമപ്പെടുത്തൽ; ഇതിൻ്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ നിന്നും അണികളെ പിന്തിരിപ്പിക്കാൻ സിപിഎം തയ്യാറാകണമെന്നും എഐസിസി ജന. സെക്രടറി

കണ്ണൂർ: (www.kasargodvartha.com 11.01.2022) അക്രമം നടത്തിയോ എതിരാളികളെ അടിച്ചമർത്തിയോ കൊലപാതക രാഷ്ട്രീയത്തിന്റെ വഴിയിലൂടെയോ വളർന്നു വന്ന പ്രസ്ഥാനങ്ങളല്ല കെ എസ് യുവും യൂത് കോൺഗ്രസുമെന്ന് എഐസിസി ജന. സെക്രടറി കെസി വേണുഗോപാൽ. ധീരജിൻ്റെ കൊലപാതകത്തെ അപലപിക്കുന്നതായും സംഭവം ദൗർഭാഗ്യകരമെന്നും അദേഹം ഫേസ്ബുക് കുറിപ്പിൽ വ്യക്തമാക്കി.

  
ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് കെ സി വേണുഗോപാൽ; 'അക്രമം നടത്തിയോ എതിരാളികളെ അടിച്ചമർത്തിയോ കൊലപാതക രാഷ്ട്രീയത്തിന്റെ വഴിയിലൂടെയോ വളർന്നു വന്ന പ്രസ്ഥാനങ്ങളല്ല കെ എസ് യുവും യൂത് കോൺഗ്രസും'; സിപിഎമിൻ്റെ ചോരക്കൊതിയിൽ ഒരുപാട് പേരെ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് കോൺഗ്രസ് എന്ന് ഓർമപ്പെടുത്തൽ; ഇതിൻ്റെ പേരിൽ നടക്കുന്ന അക്രമങ്ങളിൽ നിന്നും അണികളെ പിന്തിരിപ്പിക്കാൻ സിപിഎം തയ്യാറാകണമെന്നും എഐസിസി ജന. സെക്രടറി



അതേ സമയം ഇതിൻ്റെ പേരിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന അക്രമങ്ങളിൽ നിന്നും അണികളെ പിന്തിരിപ്പിക്കാൻ സിപിഎം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കെ സി വേണുഗോപാലിൻ്റെ ഫേസ്ബുക് കുറിപ്പിൻ്റെ പൂർണ രൂപം:

ഇടുക്കി എഞ്ചിനീയറിങ് കോളജിലുണ്ടായ സംഘര്‍ഷത്തില്‍ കണ്ണൂര്‍ സ്വദേശിയായ ധീരജ് എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവം അത്യന്തം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണ്. അക്രമം നടത്തിയോ എതിരാളികളെ അടിച്ചമർത്തിയോ കൊലപാതക രാഷ്ട്രീയത്തിന്റെ വഴിയിലൂടെയോ വളർന്നു വന്ന പ്രസ്ഥാനങ്ങളല്ല കെ.എസ്.യുവും യൂത്ത് കോൺഗ്രസുമെന്നത് കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനതയ്ക്കറിയാം.

പയ്യന്നൂരിലെ സജിത് ലാല്‍ മുതല്‍ ശരത് ലാലും കൃപേഷും ഉള്‍പ്പെടെ നിരവധി യുവ പോരാളികളെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് സിപിഎമ്മിന്റെ ചോരക്കൊതി കൊണ്ടായിരുന്നു. അപ്പോഴെല്ലാം നിയമപരമായ വഴിയിലൂടെ മാത്രമാണ് ഞങ്ങള്‍ നേരിട്ടത്. സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാനോ സിപിഎം ഓഫിസുകള്‍ തകര്‍ക്കാനോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറായിരുന്നില്ല.

ഇടുക്കിയിലെ സംഭവത്തിന്റെ പേരില്‍ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു ഓഫിസുകളും കൊടിമരങ്ങളും സ്തൂപങ്ങളും നശിപ്പിക്കുന്ന വാര്‍ത്ത പുറത്തുവരികയാണ്. പ്രവര്‍ത്തകരെ കയറൂരിവിടുന്ന സിപിഎം സമീപനം അപലപനീയമാണ്, അവസാനിപ്പിക്കണം. ബി ജെ പി, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ അറുംകൊല ചെയ്ത സംഭവങ്ങളിലൊന്നും ഇതുപോലൊരു പ്രതികരണം സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം. കൊലപാതകത്തെ അപലപിക്കുകയും അക്രമികളെ തള്ളിപ്പറയുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ മേല്‍ കുതിര കയറാമെന്ന് സിപിഎം കരുതരുത്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിപിഎം കാണിക്കണം.

എറണാകുളം മഹാരാജാസിലും കണ്ണൂര്‍ തളിപ്പറമ്പിലും കോഴിക്കോട് പേരാമ്പ്രയിലും പത്തനംതിട്ടയിലും കൊല്ലത്തും മലപ്പുറത്തും ഉണ്ടായ സിപിഎം-എസ്എഫ്‌ഐ അക്രമ സംഭവങ്ങള്‍ അപലപനീയമാണ്.

ഓരോ മരണവും സൃഷ്ടിക്കുന്ന വേദനയെ ഒരേ അര്‍ത്ഥത്തില്‍, അതേ അളവില്‍ കോണ്‍ഗ്രസ് ഉള്‍ക്കൊള്ളുന്നു. ഈ നിർഭാഗ്യകരമായ സംഭവത്തിനുത്തരവാദികളായവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരികയും നിയമം അനുശാസിക്കുന്ന ശിക്ഷ നൽകുകയും വേണം. അക്കാര്യത്തിൽ രാഷ്ട്രീയത്തിനതീതമായ നിലപാടാണ് കോൺഗ്രസിന്റേതെന്ന് അടിവരയിട്ടു പറയുന്നു.



Keywords:  Kannur, Kerala, News, Congress, LDF, Politics, Political Party, Death, Murder, KSU, Youth-congress, Social-Media, K C Venugopal condemns Killing of Dheeraj.



< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia