Mar Joseph Pamplani | മാര്‍ ജോസഫ് പാംപ്ലാനിയുടേത് വ്യക്തമായ രാഷ്ട്രീയ ദിശാമാറ്റ സൂചനയോ? പ്രതീക്ഷയോടെ ബിജെപി; സിപിഎമും കോണ്‍ഗ്രസും അങ്കലാപ്പില്‍
Mar 19, 2023, 14:11 IST
കണ്ണൂര്‍: (www.kasargodvartha.com) തലശേരി അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി നല്‍കുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശമെന്ന വിലയിരുത്തലുമായി രാഷ്ട്രീയ നിരീക്ഷകര്‍. ഇങ്ങനെ പോയാല്‍ ക്രിസ്ത്യന്‍ സഭയുടെ പിന്‍തുണ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കേണ്ടെന്ന വ്യക്തമായ സന്ദേശം കോണ്‍ഗ്രസിനും ഇടതുമുന്നണിക്കും തലശേരി അതിരൂപതാ ആര്‍ച് ബിഷപ്പ് നല്‍കിയതോടെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചിത്രങ്ങള്‍ മാറിമറഞ്ഞേക്കും.
സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായക വഴിത്തിരിവുണ്ടാക്കുന്ന പ്രസംഗമാണ് അദ്ദേഹം കഴിഞ്ഞ ദിവസം കണ്ണൂരിലെ ആലക്കോട് നടന്ന കര്‍ഷക പ്രതിഷേധ സംഗമത്തില്‍ നടത്തിയത്. ഇതോടെ കോണ്‍ഗ്രസും സിപിഎമും സമ്മര്‍ദത്തിലാവുകയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് ചിറകുമുളയ്ക്കുകയും ചെയ്തിരിക്കുകയാണ്. വരും ദിനങ്ങളില്‍ ഉന്നത ബിജെപി നേതാക്കള്‍ ഈ വിഷയം ചര്‍ച ചെയ്യുന്നതിനായി തലശേരി ആര്‍ച് ബിഷപ്പിനെ സന്ദര്‍ശിക്കുമെന്നാണ് സൂചന.
ഇതിനു മുമ്പേ തന്നെ കത്തോലിക്കസഭയ്ക്കുളള ക്ഷോഭത്തിന്റെ മഞ്ഞുരുക്കാന്‍ സിപിഎം നേതാക്കളും നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്ത കോണ്‍ഗ്രസാണ് സഭയുടെ പുതിയ നിലപാടുകൊണ്ടു ത്രിശങ്കുവിലായത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്‍പെടെ യുഡിഎഫ് വിജയത്തിന്റെ നിര്‍ണായ റോള്‍ വഹിക്കുന്നത് ക്രിസ്ത്യന്‍ വോടുകളാണ്. അത് ഈ സാഹചര്യത്തില്‍ ലഭിക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.
താന്‍ ബിജെപിയെ സഹായിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മാര്‍ജോസഫ് പാംപ്ലാനി ഞായറാഴ്ച തലശേരി ബിഷപ്പ് ഹൗസില്‍ തിരുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ലക്ഷ്യമിടുന്നത് ഇതുതന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. റബര്‍ കര്‍ഷകരെ സഹായിക്കുന്നവരുടെ കൂടെ നില്‍ക്കുമെന്നാണ് പറഞ്ഞത്. റബര്‍ കര്‍ഷകരെ കേന്ദ്രം സഹായിച്ചാലും സംസ്ഥാനം സഹായിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് അതിരൂപതയുടെ പിതാവ് അസന്നിഗ്ദ്ധമായി പറഞ്ഞത്. അതില്‍ ബിജെപിയോ കോണ്‍ഗ്രസോ ഇടതുമുന്നണിയോ എന്ന വ്യത്യാസമില്ലെന്നും അദ്ദേഹം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മലയോര കര്‍ഷക സമിതികള്‍ പിതാവ് ഇക്കാര്യം പറയണമെന്ന് ആവശ്യപ്പെട്ടിട്ടാണ് താന്‍ പറഞ്ഞതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ടെങ്കിലും സഭയുടെ പൊതുനിലപാടല്ലാതെ പിതാവ് പ്രഖ്യാപിക്കില്ലെന്നാണ് ഇതുമായി ബന്ധമുളളവര്‍ പറയുന്നത്. താന്‍ നടത്തിയ പ്രസംഗത്തില്‍ ഒരു ഏതെങ്കിലും ഒരു പാര്‍ടിയെ സഹായിക്കണമെന്ന നിലപാടില്ലെന്നു പാംപ്ലാനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ ഇനി ആര്‍ക്കും കണ്ണൂം പൂട്ടി വോട് കുത്തില്ലെന്ന വ്യക്തമായ സന്ദേശവും നല്‍കുന്നുണ്ട്.
ബിജെപിയോട് തങ്ങള്‍ക്ക് അയിത്തമില്ലെന്നും കേരളത്തില്‍ നിന്നും അയിത്തത്തിനെ പടിയിറക്കി വിടാന്‍ പരിശ്രമിച്ചതാണ് കത്തോലിക്ക സഭയെന്നും അദ്ദേഹം ഇതിന് തുടര്‍ച്ചയായി പറഞ്ഞിട്ടുണ്ട്. ദേശീയതലത്തില്‍ മതന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടുന്നത് സഭ ഗൗരവകരമായി കാണുന്നുണ്ട്. ഇക്കാര്യം ഉത്തരവാദിത്തപ്പെട്ടവരോട് പറയേണ്ട വേദികളില്‍ പറയുന്നുണ്ട്. തന്റെ പ്രസംഗത്തിനു ശേഷം ബിജെപി നേതാക്കളോ മറ്റു പാര്‍ടിക്കാരോ ബന്ധപ്പെട്ടിട്ടില്ല. ആര്‍ക്കും തലശേരി ബിഷപ്പ് ഹൗസിലേക്ക് വരാമെന്നും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords: Latest-News, Kerala, Kannur, Top-Headlines, Politics, Political-News, BJP, Video, CPM, Congress, Mar Joseph Pamplani, Is Mar Joseph Pamplani's Statement clear sign of political change?.
< !- START disable copy paste -->