Suspended | മകനെ ജാമ്യത്തിലെടുക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെ തള്ളിയിട്ടും അസഭ്യം പറഞ്ഞും മോശമായി പെരുമാറിയെന്ന പരാതിയില്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ നടപടി; അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു
Apr 16, 2023, 20:07 IST
തലശേരി: (www.kasargodvartha.com) ധര്‍മടം പൊലീസ് കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാനെത്തിയ വയോധികയ്ക്ക് നേരെ മോശമായി പെരുമാറുകയും ബലമായി പിടിച്ചു തള്ളിയിട്ടതായും പരാതി ഉയര്‍ന്നതിന് പിന്നാലെ സര്‍കിള്‍ ഇന്‍സ്പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ധര്‍മടം സിഐ സ്മിതേഷിനെതിരെയാണ് നടപടി. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറാണ് അറിയിച്ചത്. ധര്‍മടം എസ് എച് ഒ മദ്യപിച്ചിരുന്നതായും പൊലീസ് അറസ്റ്റുചെയ്ത സുനില്‍ കുമാര്‍ എന്നയാളുടെ അമ്മയോടും ബന്ധുക്കളോടും മോശമായി പെരുമാറിയെന്നും സുനില്‍ കുമാറിനെ ലോകപിലിട്ട് മര്‍ദിച്ചതായും അന്വേഷണത്തില്‍ വ്യക്തമായതായി സിറ്റി പൊലീസ് കമീഷണര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മദ്യപിച്ച് വാഹനം ഓടിച്ചെന്ന് ആരോപിച്ചായിരുന്നു ധര്‍മടം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ സുനില്‍ കുമാര്‍ എന്ന യുവാവിനെ വിഷുദിനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് മകനെ ജാമ്യത്തിറക്കാന്‍ മാതാവ് രോഹിണി (72), സഹോദരി ബിന്ദു, മരുമകന്‍ ദര്‍ശന്‍ എന്നിവര്‍ രാത്രിയില്‍ ധര്‍മടം പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. മഫ്തിയിലെത്തിയ ഇന്‍സ്പെക്ടര്‍ സ്മിതേഷ് മൂന്നുപേരോടും മോശമായി പെരുമാറിയതായും ഇതിനിടയില്‍ രോഹിണിയെ തള്ളിട്ടതായും കുടുംബമെത്തിയ വാഹനത്തിന്റെ ചില്ല് ലാതി ഉപയോഗിച്ച് അടിച്ച് തകര്‍ത്തതായും കുടുംബം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കുടുംബത്തിന് നേരെ ഇന്‍സ്പെക്ടര്‍ അസഭ്യം പറയുന്ന ദൃശ്യം സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വയോധിക നിലത്ത് വീണുകിടക്കുന്ന സമയത്ത് എഴുന്നേറ്റ് പോകാന്‍ ആവശ്യപ്പെട്ട് ഇന്‍സ്പെക്ടര്‍ ആക്രോശിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്റ്റേഷനിലെ വനിതാ പൊലീസ് അടക്കമുള്ളവര്‍ ഇന്‍സ്പെക്ടറെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സ്മിതേഷ് വഴങ്ങുന്നില്ലെന്ന് വീഡിയോയില്‍ വ്യക്തമാണ്. നിലത്ത് കിടക്കുന്ന സ്ത്രീ ഹൃദ്രോഗിയാണെന്ന് സമീപത്തുള്ളവര്‍ പറയുന്നുണ്ടെങ്കിലും അമ്മയെ എടുത്തിട്ട് പോയില്ലെങ്കില്‍ എല്ലാത്തിനെയും ചവിട്ടുമെന്ന് സ്മിതേഷ് ആക്രോശിച്ചതായാണ് പരാതി.
ഒരു വാഹനത്തില്‍ തട്ടിയെന്ന പരാതിയിലാണ് സുനില്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. നേരത്തെയും സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് മോശമായി പെരുമാറുന്നുവെന്ന് സ്മിതേഷിനെതിരെ പരാതിയുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷനിലാണ് നടന്നത് എന്നത് കൊണ്ടുതന്നെ ആഭ്യന്തര വകുപ്പ് ഗൗരവത്തോടെയാണ് സംഭവത്തെ സമീപിച്ചത്.

Keywords: Dharmadam-News, Kerala-Police-News, Social-Media-News, Kerala News, Malayalam News, Kannur News, Inspector suspended on complaint of misbehavior with woman who came to bail her son.
< !- START disable copy paste -->