city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന; പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതിയടക്കം മൂന്നു പേരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

കണ്ണൂർ: (www.kasargodvartha.com 21.02.2022) സെൻട്രൽ ജയിലിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരനടക്കം മൂന്നു പേരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയാണ് പരിശോധന നടന്നത്.

കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന; പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതിയടക്കം മൂന്നു പേരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു

മാസങ്ങൾക്ക് മുമ്പ്' പെരിയ കേസിലെ മറ്റൊരു പ്രതി ജയിലിൽ നിന്ന് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങക്കും നിരന്തരമായി വീഡിയോ കോൾ ചെയ്യുന്നതിൻ്റെ വിവരങ്ങൾ പുറത്ത് വന്നതിന് ശേഷം ജയിൽ ഡിജിപി യുടെ നിർദേശപ്രകാരമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ പ്രത്യേക സംഘം റെയിഡ് നടത്തിയത്.

ശരത് ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികളടക്കമുള്ള സിപിഎം പ്രവർത്തകർക്ക് ജയിലിൽ വിഐപി പരിഗണന നൽകുന്നവെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. പെരിയ കേസിലെ 11 പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിൽ 2019 ഫെബ്രുവരി 21 മുതൽ ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.

ഒന്നാം പ്രതി പീതാംബരൻ, സജി വർഗീസ്, വിജിൻ ശ്രീരാഗ്, അശ്വിൻ, സുരേഷ്, രജ്ഞിത്, മുരളി, പ്രദീപ് കുട്ടൻ, സുഭീഷ് എന്നിവരാണ് പെരിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. ജയിലിൽ നിന്ന് ഫോണുകൾ പിടികൂടിയ സംഭവം രഹസ്യമാക്കി വെച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Keywords: Inspection at Kannur Central Jail; Mobile phones seized, Kerala, Kannur, News, Top-Headlines, Central Jail, Mobile Phone, Seized, Murder case, Custody, Remand.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia