Air India Flight | സാങ്കേതിക തകരാര്‍: എയര്‍ ഇന്‍ഡ്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി; പകരം വിമാനം ഇല്ലാത്തതില്‍ യാത്രക്കാരുടെ പ്രതിഷേധം
കണ്ണൂര്‍: (www.kasargodvartha.com) സാങ്കേതിക തകരാറിനെ തുടര്‍ന്നു എയര്‍ ഇന്‍ഡ്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. എയര്‍ ഇന്‍ഡ്യയുടെ കോഴിക്കോട് കണ്ണൂര്‍ ഡെല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കിയത്.
തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം, കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുകയും എന്നാല്‍ ഇവിടെനിന്നും പറന്നുയര്‍ന്ന് പത്തു മിനിറ്റിനകം തന്നെ തിരിച്ചിറക്കുകയുമായിരുന്നു.
വിമാനം തിങ്കളാഴ്ച യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്‍ഡ്യ യാത്രക്കാരെ അറിയിച്ചു. ഇതോടെ യാത്രക്കാര്‍ പ്രതിഷേധിക്കുകയും പകരം വിമാനം ഏര്‍പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Keywords: Air India Flight Emergency Landing at Kannur Aiport; Protest by passengers, Kannur, News, Air-India, Top-Headlines, Passenger, Kerala.