city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inspection | ഇപി ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോര്‍ടില്‍ ആദായ നികുതി വകുപ്പ് പരിശോധന

കണ്ണൂര്‍: (www.kasargodvartha.com) സിപിഎം കേന്ദ്ര കമിറ്റിയംഗം ഇപി ജയരാജന്റെ കുടുംബവുമായി ബന്ധമുള്ള ആയുര്‍വേദിക് റിസോര്‍ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. കണ്ണൂര്‍ ജില്ലയിലെ ആന്തൂരിലെ വൈദേകം റിസോര്‍ടിലാണ് പരിശോധന നടന്നത്. ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര ചെയര്‍പേഴ്‌സണായ കംപനിയുടെ ഉടമസ്ഥതയിലാണ് റിസോര്‍ട്. ഇപി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണും റിസോര്‍ടില്‍ പങ്കാളിത്തമുണ്ട്.
            
Inspection | ഇപി ജയരാജന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വൈദേകം റിസോര്‍ടില്‍ ആദായ നികുതി വകുപ്പ് പരിശോധന

മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയ്ക്കും മകന്‍ ജയ്‌സനും വന്‍വ്യവസായികള്‍ക്കുമാണ് ആയ്യുര്‍വേദ റിസോര്‍ടില്‍ പങ്കാളിത്തമുള്ളതെന്നാണ് റിപോര്‍ട്. കണ്ണൂര്‍ ആയുര്‍വേദിക് മെഡികല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിയുടെ പേരിലാണ് റിസോര്‍ട്. പികെ ജയ്‌സണ്‍ റിസോര്‍ടിന്റെ സ്ഥാപക ഡയറക്ടറാണ്. 25 ലക്ഷം രൂപയുടെ 2500 ഓഹരികളാണ് ഇപി ജയരാജന്റെ മകന് അന്നുണ്ടായിരുന്നത്. 2014ലാണ് അരോളിയില്‍ ഇപി ജയരാജന്റെ വീടിന് തൊട്ടുചേര്‍ന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തില്‍ മൂന്നു കോടി രൂപ മൂലധനത്തില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡികല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കംപനി രജിസ്റ്റര്‍ ചെയ്തത്.

ഇപി ജയരാജന്റെ മകന്‍ ജയ്‌സണാണ് കംപനിയില്‍ ഏറ്റവുമധികം ഓഹരിയുള്ള ഡയറക്ടര്‍. തലശേരിയിലെ കെട്ടിട നിര്‍മാണക്കരാറുകാരനാണ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ മറ്റൊരു പ്രധാനിയെന്നാണ് വിവരം. ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന വേളയില്‍ ഈ റിസോര്‍ടിന്റെ നിര്‍മണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയമപ്രശ്‌നമില്ലാതെ പരിഹരിച്ചു നല്‍കിയിരുന്നുവെന്ന് പറയുന്നുണ്ട്.

ഇപി ജയരാജന്റെ കുടുംബത്തില്‍ പികെ. ഇന്ദിരയ്ക്കും മകന്‍ ജയ്‌സണും കൂടി 91.99 ലക്ഷം രൂപയുടെ 9199 ഷെയറും മുന്‍ എംഡി കെപി രമേശ്കുമാറിനും മകള്‍ ഫിദയ്ക്കുംകൂടി 99.99 ലക്ഷം രൂപയുടെ 9999 ഷെയറുമാണ് നിലവില്‍ ഉള്ളത്. 2021-ല്‍ ബാങ്കില്‍നിന്ന് വിരമിച്ച് റിസോര്‍ടിന്റെ ചെയര്‍പേഴ്‌സണായി പികെ ഇന്ദിര ചുമതലയേല്‍ക്കുമ്പോള്‍ ചുരുങ്ങിയ ഷെയര്‍ മാത്രമുള്ള (2.2 ശതമാനംവരുന്ന 500 ഷെയര്‍) മകന്‍ ജയ്‌സണായിരുന്നു ചെയര്‍മാന്‍. പിന്നീട് അദ്ദേഹത്തിന്റെ നിക്ഷേപത്തില്‍ ഒരുഭാഗം ഇന്ദിരയ്ക്ക് കൈമാറി അവരെ ചെയര്‍പേഴ്‌സണാക്കി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തു.

2014-ല്‍ അന്നത്തെ എംഡിയായ രമേശ്കുമാര്‍ ഉള്‍പെടെ അഞ്ചുപേര്‍ ചേര്‍ന്നാണ് ജയ്‌സണിന്റെ നേതൃത്വത്തില്‍ കംപനിക്ക് രൂപംകൊടുക്കുന്നത്. 10 കോടി ഷെയര്‍ കാപിറ്റല്‍ ആയിരുന്നു ലക്ഷ്യം. നിലവില്‍ 6.6 കോടി രൂപയാണ് നിക്ഷേപമുള്ളത്. ബാങ്കുകളില്‍ 7.35 കോടിയുടെ കടബാധ്യതയുണ്ട്. 48 കിടക്കകളുള്ള സ്ഥാപനത്തില്‍ താത്കാലിക തൊഴിലാളികള്‍ ഉള്‍പെടെ 25 പേരുണ്ട്. മെഡികല്‍ ടൂറിസം എന്നനിലയില്‍ സ്ഥാപനത്തെ വളര്‍ത്തുകയായിരുന്നു ലക്ഷ്യം.

വൈദേകം ആയുര്‍വേദ റിസോര്‍ടില്‍ കൂടുതല്‍ ഓഹരി മുന്‍ എംഡി കെപി രമേഷ്‌കുമാറിനും മകള്‍ക്കുമാണ്. അതേസമയം, വ്യക്തിയെന്ന നിലയില്‍ പികെ ഇന്ദിരയ്ക്കാണ് കൂടുതല്‍ ഓഹരി. കെപി രമേഷ്‌കുമാര്‍ ഉള്‍പെടെയുള്ളവര്‍ സ്ഥാപനത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയത് ജയരാജനുമായുള്ള സൗഹൃദം കൊണ്ടാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവില്‍ കംപനിയെ നിയന്ത്രിക്കുന്നത് ഇപി ജയരാജന്റെ കുടുംബം തന്നെയാണെന്നാണ് പറയുന്നത്. എന്നാല്‍ തനിക്ക് വ്യക്തിപരമായി റിസോര്‍ടില്‍ പങ്കാളിത്തമില്ലെന്ന് ഇപി ജയരാജന്‍ പാര്‍ടി സംസ്ഥാന കമിറ്റി യോഗത്തില്‍ പി ജയരാജന്‍ അനധികൃത സ്വത്തു സമ്പാദനത്തെ കുറിച്ചു ആരോപണമുന്നയിച്ചതിനെ തുടര്‍ന്ന് വ്യക്തമാക്കിയിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines, CPM, Politics, Political-News, Political Party, Income Tax Raid, EP Jayarajan, Income tax department inspection at Vaidekam resort.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia