ഒന്നരവയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
കണ്ണൂര്‍: (www.kasargodvartha.com 22.10.2021) ഒന്നരവയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തലശ്ശേരി കുടുംബ കോടതിയിലെ റികാര്‍ഡ്‌സ് അറ്റന്‍ഡര്‍ പാട്യം പത്തായകുന്നിലെ കെ പി ഷിജുവിനെതിരെയാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് കണ്ണൂര്‍ പാനൂരിലാണ് കേസിനാസ്പദമായ സംഭവം.
മകള്‍ അന്‍വിതയെ പത്തായിപ്പാലം പുഴയില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയെന്നാണ് കേസ്. ഭാര്യയേയും കുഞ്ഞിനേയും ഭര്‍ത്താവ് പുഴയിലേക്ക് തള്ളിയിട്ടത്. സംഭവത്തില്‍ കുഞ്ഞ് മരിച്ചു. ഷിജു ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ ഷിജുവിനെതിരെ ഭാര്യയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
Keywords: Kannur, News, Kerala, Top-Headlines, Job, Baby, Death, Police, Case, Crime, Father, Incident of one-and-a-half-year-old girl found dead; Man suspended from work