city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൾഫിലുള്ള ഭർത്താവുമായി നിസാര കാര്യത്തിന് പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ ബേക്കലിലെ യുവതി എത്തിയത് ബംഗ്ലൂരുവിലെ ഹോട്ടലിൽ; ഒപ്പമുണ്ടായിരുന്ന കുടകിലെ യുവാവ് നാടകീയമായി മുങ്ങി; രക്ഷകരായത് കണ്ണൂരിലെ ഹോട്ടൽ ഉടമകൾ

ബേക്കല്‍:  (www.kasargodvartha.com 24.09.2020) ഗൾഫിലുള്ള ഭർത്താവുമായി നിസാര കാര്യത്തിന് പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ ബേക്കലിലെ യുവതി എത്തിയത് ബംഗ്ലൂരുവിലെ ഹോട്ടലിൽ. ഒപ്പമുണ്ടായിരുന്ന കുടകിലെ യുവാവ് നാടകീയമായി മുങ്ങിയതോടെ ഹോട്ടലിൽ ഒറ്റപ്പെട്ട യുവതിക്ക് രക്ഷകരായത് കണ്ണൂരിലെ ഹോട്ടൽ ഉടമകളാണ്.

പ്രവാസി യുവാവിന്റെ ഭാര്യയെ ഉപേക്ഷിച്ചാണ് കുടക് സ്വദേശിയായ ഇരുപത്തിയഞ്ചുകാരന്‍ മുങ്ങിയത്. യുവതിയെ വ്യാഴാഴ്ച രാവിലെ ബംഗളൂരുവില്‍ നിന്നും പോലീസ് ബേക്കലിലെത്തിച്ച് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം അയച്ചു.

ബംഗ്ലൂരു മെജിസ്റ്റികിന് സമീപം കെആര്‍ മാര്‍ക്കറ്റിലെ ഹോട്ടല്‍ മുറിയിലാണ് ബേക്കല്‍ പോലീസ് ഭര്‍തൃമതിയെ കണ്ടെത്തിയത്. ഈ സമയം യുവതി മാത്രമെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്നുള്ളു. കണ്ണൂര്‍ സ്വദേശിയുടെതാണ് ഈ ഹോട്ടല്‍. ഹോട്ടലുടമകള്‍ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസും ബന്ധുക്കളും എത്തിയാണ് നാട്ടിലേക്ക് കൊണ്ടുവന്നത്.

മൂന്ന് മക്കളുടെ മാതാവായ യുവതിയെ ഇക്കഴിഞ്ഞ 17 മുതലാണ് കാണാതായത്. പടന്ന കടപ്പുറത്തെ ബന്ധുവീട്ടില്‍ പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിത്. പിന്നീട് കാണാതാവുകയായിരുന്നു.

ഗൾഫിലുള്ള ഭർത്താവുമായി നിസാര കാര്യത്തിന് പിണങ്ങി വീട്ടിൽ നിന്നിറങ്ങിയ ബേക്കലിലെ യുവതി എത്തിയത് ബംഗ്ലൂരുവിലെ ഹോട്ടലിൽ; ഒപ്പമുണ്ടായിരുന്ന കുടകിലെ യുവാവ് നാടകീയമായി മുങ്ങി; രക്ഷകരായത് കണ്ണൂരിലെ ഹോട്ടൽ ഉടമകൾ


ബന്ധുവിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് ഭര്‍തൃമതി ബംഗളൂരുവിലുള്ള വിവരം ലഭിക്കുകയും പോലീസ് സംഘം ബംഗളൂരുവിലെത്തി നാട്ടിലെത്തിക്കുകയും ചെയ്തത്.

മൂന്ന് മക്കളെ വീട്ടിലാക്കിയാണ് യുവതി പോയത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഗള്‍ഫിലുള്ള ഭര്‍ത്താവുമായി വീട്ടിലെ ഗ്യാസ് കണക്ഷനെച്ചൊല്ലി യുവതി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി വീടുവിട്ടത്. യുവതിയുടെ മൊബൈൽ ഫോണ്‍ നമ്പര്‍ സൈബര്‍ സെല്ല് പരിശോധിച്ചപ്പോൾ കുടക് സ്വദേശിയായ യുവാവുമായി നിരന്തരം സംസാരിച്ചതായി കണ്ടെത്തുകയും, ബംഗളൂരുവില്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന യുവാവിനെ ബേക്കല്‍ എസ്‌ ഐ, ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി തനിക്കൊപ്പമില്ലെന്ന് ആണയിടുകയാണ് യുവാവ് ചെയ്തത്. യുവാവ് നല്‍കിയ മറുപടി കളവാണെന്ന് ബംഗളൂരുവില്‍ എത്തിയപ്പോള്‍ പോലീസിന് ബോധ്യമായി.

മൂന്ന് ദിവസമായി യുവതി ഇതേ ഹോട്ടല്‍ മുറിയിൽ തനിച്ചു കഴിയുകയായിരുന്നു. ഹോട്ടല്‍ ഉടമയുടെ സംരക്ഷണത്തിലായിരുന്നു യുവതി. ഹോട്ടല്‍ ഉടമകളുടെ ഇടപെടലാണ് ഭര്‍തൃമതിക്ക് രക്ഷയായത്. ഭര്‍ത്താവിന്റെ അകന്ന ബന്ധുവായ യുവാവ് തനിക്ക് ഹോട്ടല്‍ മുറിയില്‍ താമസ സൗകര്യമൊരുക്കി തന്നതാണെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. യുവാവ് തന്നെ കുടുക്കിയതാണെന്നും ഭര്‍തൃമതി പോലീസിനോട് വ്യക്തമാക്കി.

വീട്ടിൽ നിന്നും ഇറങ്ങുമ്പോള്‍ 90,000 രൂപ ഭര്‍തൃമതി കൊണ്ടുപോയിരുന്നു. ഇതില്‍ 30,000 രൂപ ചിലവായി. ശേഷിക്കുന്ന 60,000 രൂപയുമായി കുടക് യുവാവ് കടന്നുകളയുകയായിരുന്നു.


Keywords: Kasaragod, Kerala, Bekal, News, Karnataka, Missing, House-wife, Gulf, husband, Kannur, Hotel, Housewife goes missing, found in Banglore
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia