ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത ആരോഗ്യപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു
May 31, 2020, 13:56 IST
കണ്ണൂര്‍: (www.kasargodvartha.com 31.05.2020) ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്ത ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു. ന്യൂ മാഹി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് രക്തസമര്‍ദത്തിനുള്ള ഇരുപത് ഗുളിക ഒരുമിച്ചു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അതേസമയം ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ് വഴി പ്രചരിക്കുന്നുണ്ട്. സഹപ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാലു പേരാണെന്ന് തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്‌തെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും കുറിപ്പില്‍ പറയുന്നു.
Keywords: Kannur, Kerala, News, Health, Worker, Attempt, Suicide, Health worker attempts suicide in Kannur