city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Hartal | പോപുലർ‌ ഫ്രണ്ട് ഹർതാൽ കാസർകോട്ട് പൂർണം; കെഎസ്ആർടിസിയും സർവീസ് നടത്തുന്നില്ല; കടയടപ്പിക്കാൻ ശ്രമിച്ചതിന് 2 പേരെ കസ്റ്റഡിയിലെടുത്തു; ജനജീവിതം സ്‌തംഭിച്ചു

കാസർകോട്: (www.kasargodvartha.com) സംസ്ഥാനത്ത് പോപുലർ‌ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍താൽ ജില്ലയിൽ പൂർണം. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. നഗരത്തിൽ കടയടപ്പിക്കാൻ ശ്രമിച്ചെന്നതിന് രണ്ടുപേരെ കാസർകോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജനജീവിതത്തെ ഹർത്താൽ കാര്യമായി ബാധിച്ചു.
  
Hartal | പോപുലർ‌ ഫ്രണ്ട് ഹർതാൽ കാസർകോട്ട് പൂർണം; കെഎസ്ആർടിസിയും സർവീസ് നടത്തുന്നില്ല; കടയടപ്പിക്കാൻ ശ്രമിച്ചതിന് 2 പേരെ കസ്റ്റഡിയിലെടുത്തു; ജനജീവിതം സ്‌തംഭിച്ചു

ഓടോറിക്ഷകൾ ഭാഗികമായി സർവീസ് നടത്തുന്നുണ്ട്. മിക്ക വിദ്യാഭ്യസ സ്ഥാപങ്ങളും പ്രവർത്തിക്കുന്നില്ല. കുമ്പളയിൽ ചരക്ക് ലോറിക്ക് നേരെ കല്ലേറുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപോർട് ചെയ്തിട്ടില്ല. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദേശം.
   
Hartal | പോപുലർ‌ ഫ്രണ്ട് ഹർതാൽ കാസർകോട്ട് പൂർണം; കെഎസ്ആർടിസിയും സർവീസ് നടത്തുന്നില്ല; കടയടപ്പിക്കാൻ ശ്രമിച്ചതിന് 2 പേരെ കസ്റ്റഡിയിലെടുത്തു; ജനജീവിതം സ്‌തംഭിച്ചു

എന്‍ഐഎ റെയ്ഡിലും നേതാക്കളെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപുലര്‍ ഫ്രണ്ട് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍താല്‍ നടത്തുന്നത്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണിവരെയാണ് ഹർതാൽ ആഹ്വാനം ചെയ്തിരിക്കുന്നത്. അവശ്യ സര്‍വീസുകളെ മാത്രം ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
         
Hartal | പോപുലർ‌ ഫ്രണ്ട് ഹർതാൽ കാസർകോട്ട് പൂർണം; കെഎസ്ആർടിസിയും സർവീസ് നടത്തുന്നില്ല; കടയടപ്പിക്കാൻ ശ്രമിച്ചതിന് 2 പേരെ കസ്റ്റഡിയിലെടുത്തു; ജനജീവിതം സ്‌തംഭിച്ചു

Hartal | പോപുലർ‌ ഫ്രണ്ട് ഹർതാൽ കാസർകോട്ട് പൂർണം; കെഎസ്ആർടിസിയും സർവീസ് നടത്തുന്നില്ല; കടയടപ്പിക്കാൻ ശ്രമിച്ചതിന് 2 പേരെ കസ്റ്റഡിയിലെടുത്തു; ജനജീവിതം സ്‌തംഭിച്ചു

കണ്ണൂര്‍ അടക്കമുള്ള സര്‍വകലാശാലകള്‍ വെള്ളിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. അതേസമയം പിഎസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia