city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Governor rejected | കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ തള്ളി

കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടനയ്ക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തള്ളി. ചാന്‍സലര്‍ നടത്തേണ്ട നാമനിര്‍ദേശങ്ങള്‍ എങ്ങനെ സര്‍വകലാശാല നിര്‍വഹിക്കും എന്നതില്‍ വിശദീകരണം നല്‍കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
                     
Governor rejected | കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ തള്ളി

കണ്ണൂര്‍ സര്‍വകലാശാലയിലെ 72 ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചുകൊണ്ട് സര്‍വകലാശാല തീരുമാനമെടുത്തിരുന്നു. ഇതിനെതിരെ യുഡിഎഫ് അംഗങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. കോടതി പുന:സംഘടന അംഗീകരിക്കാന്‍ തയ്യാറായില്ല. ചാന്‍സിലറുടെ ഉത്തരവാദിത്വത്തില്‍പെട്ട കാര്യമായത് കൊണ്ട് ഗവര്‍ണറുടെ അംഗീകാരമില്ലാതെ പുനഃസംഘടന സാധ്യമല്ലെന്നാണ് കോടതി വിധിച്ചത്.

ഇതിന് ശേഷമാണ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന ഗവര്‍ണറുടെ അംഗീകാരത്തിനായി വന്നത്. എന്നാല്‍ 72 ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ നാമനിര്‍ദേശവും ഗവര്‍ണര്‍ തള്ളുകയായിരുന്നു.

Keywords: News, Kerala, Kannur, Top-Headlines, Government, Kannur University, Students, Education, University, Governor of Kerala, Arif Mohammad Khan, Governor rejected Kannur university board of studies members appointment list.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia