സംസാരിച്ചുകൊണ്ടിരിക്കെ ഹോട്ടലിന് മുകളില്‍ നിന്നും താഴേക്ക് വീണ സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതരം
Jul 26, 2017, 23:30 IST
കാസര്‍കോട്: (www.kasargodvartha.com 26.07.2017) ഹോട്ടലിന്റെ മുകളില്‍ നിന്നും സംസാരിച്ചു കൊണ്ടിരിക്കെ താഴേക്ക് മറിഞ്ഞുവീണ രണ്ട് സര്‍ക്കാര്‍ ഓഫീസ് ജീവനക്കാരില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാസര്‍കോട് ഡി ഇ ഒ ഓഫീസിലെ ക്ലര്‍ക്ക് തലശ്ശേരി കുത്തുപറമ്പ് പത്തായക്കുന്നിലെ ഗിരിധര്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മായിപ്പാടി ഡയറ്റിലെ ക്ലര്‍ക്ക് തിരുവനന്തപുരം സ്വദേശിയും കാഞ്ഞങ്ങാട്ടെ താമസക്കാരനുമായ പ്രതീഷ് (35) നാണ് ഗുരുതരമായി പരിക്കേറ്റത്.
ബുധനാഴ്ച രാത്രി 8.45 മണിയോടെയാണ് അപകടം. കറന്തക്കാട് അശ്വിനി നഗറിന് സമീപത്തുള്ള മാലി ടൂറിസ്റ്റ്‌ഹോമില്‍ മുറിയെടുത്തതായിരുന്നു ഇവര്‍. കൂടെ ഏതാനും സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇതിനിടയില്‍ മുറിയില്‍ നിന്നും പുറത്തിറങ്ങിയ ഇരുവരും രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ ചാരി നിന്ന് സംസാരിച്ചുകൊണ്ടിരിക്കെ താഴേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
തലയടിച്ചു വീണ ഇവരെ ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ കുമ്പളയില്‍ വെച്ചാണ് ഗിരിധര്‍ മരിച്ചത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണ വിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേര്‍ ആശുപത്രിയിലെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Death, Hotel, Obituary, Injured, Hospital, Kannur, Girdhar, Pradeesh, Mali Tourist Home.