Gold seized | കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; അരക്കോടി രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ
Dec 27, 2022, 12:52 IST
കണ്ണൂർ: (www.kasargodvartha.com) കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അരക്കോടി രൂപ വിലവരുന്ന സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അർശാദ് എന്ന യുവാവാണ് പിടിയിലായത്.
ദുബൈയിൽ നിന്ന് ഗോ എയർ വിമാനത്തിൽ കണ്ണൂരിലെത്തിയ അർശാദിൽ നിന്ന് 55,38,330 രൂപ വിലവരുന്ന 1043 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. ചെകിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളികകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
കൂടാതെ അറൈവൽ എമിഗ്രേഷൻ കൗണ്ടറിന് സമീപത്തെ ശൗചാലയത്തിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ 895 ഗ്രാം തൂക്കമുള്ള സ്വർണവും കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഇതിന് 39,77,190 രൂപ വിലവരും. പരിശോധന ഭയന്ന് ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. കസ്റ്റംസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഡെപ്യൂടി കമീഷണർ സിവി ജയകാന്ത്, അസിസ്റ്റന്റ് കമീഷണർ ഇവി ശിവരാമൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Keywords: Gold worth Rs 50 lakh seized from Kannur airport, Kerala,Kannur,news,Top-Headlines,gold,seized,Kasaragod,Dubai.