കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണവും കുങ്കുമപ്പൂവും നിരോധിത പുകയില ഉത്പന്നങ്ങളും കടത്താന്‍ ശ്രമം; കാസര്‍കോട് സ്വദേശി പിടിയില്‍
Nov 18, 2019, 10:32 IST
കണ്ണൂര്‍: (www.kasargodvartha.com 18.11.2019) കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണവും കുങ്കുമപ്പൂവും നിരോധിത പുകയില ഉത്പന്നങ്ങളും കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയിലായി. കാസര്‍കോട് സ്വദേശി എം കെ അബ്ദുല്ലയാണ് കസ്റ്റംസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 മണിയോടെ ദുബൈയില്‍ നിന്നുള്ള ഗോ എയര്‍ വിമാനത്തില്‍ എത്തിയതായിരുന്നു അബ്ദുല്ല. പരിശോധനയില്‍ ഒമ്പത് ലക്ഷം രൂപയ്ക്ക് തുല്യമായ സ്വര്‍ണവും നാലു ലക്ഷം രൂപ വിലവരുന്ന കുങ്കുമപ്പൂവുമാണ് പിടികൂടിയത്. ചെക്ക്ഇന്‍ ബാഗില്‍ സൂക്ഷിച്ച റൈറ്റിങ് പാഡിനുള്ളില്‍ ഫോയില്‍ രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
കസ്റ്റംസ് അസി.കമ്മിഷണര്‍ ഒ പ്രദീപന്‍, സൂപ്രണ്ടുമാരായ പി സി ചാക്കോ, പി വി സന്തോഷ് കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ അശോക് കുമാര്‍, ജോയി സെബാസ്റ്റ്യന്‍, സന്ദീപ് കുമാര്‍, ഹവില്‍ദാര്‍ പാര്‍വതി എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Kannur, gold, seized,Gold seized from Kasaragod native in Kannur Airport
< !- START disable copy paste -->