Gold seized | സ്വര്‍ണം അതിവിദഗ്ധമായി ഒളിപ്പിച്ച് കസ്റ്റംസ് പരിശോധനയില്‍ കുടുങ്ങാതെ പുറത്തിറങ്ങി, പൊലീസ് പൊക്കി; കണ്ണൂര്‍ വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശി പിടിയില്‍
Mar 26, 2023, 17:55 IST
കണ്ണൂര്‍: (www.kasargodvartha.com) സ്വര്‍ണം അതിവിദഗ്ധമായി ഒളിപ്പിച്ച്, കസ്റ്റംസ് പരിശോധനയില്‍ പിടിയിലാവാതെ പുറത്തിറങ്ങിയ കാസര്‍കോട് സ്വദേശിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പൊലീസ് പൊക്കി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശറഫാത് മുഹമ്മദ് എന്ന യുവാവാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 86 ലക്ഷം രൂപ വിലവരുന്ന 1516 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
അബുദബിയില്‍ നിന്നുള്ള ഗോഫസ്റ്റ് വിമാനത്തില്‍ ഞായറാഴ്ച പുലര്‍ചെ 3.10നാണ് ശറഫാത് കണ്ണൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് യുവാവ് പുറത്തിറങ്ങിയിരുന്നു. എന്നാല്‍ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍പോര്‍ട് പൊലീസും പൊലീസ് സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളും ശറഫാതിനെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സിഎഫ്എല്‍ ബള്‍ബിനകത്തും മറ്റ് വീട്ടുപകരണങ്ങളിലും കട്ടകളാക്കി അതിവിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്റെ സ്‌ക്വാഡ് അംഗങ്ങളും എയര്‍പോര്‍ട് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണന്‍, എസ്‌ഐ സന്തോഷ്, സുധീര്‍, സ്വാദിഖ്, മുഹമ്മദ് ശമീര്‍, ലിജിന്‍, ശമീര്‍ റനീഷ്, എന്നിവരും ചേര്‍ന്നാണ് സ്വര്‍ണവേട്ട നടത്തിയത്. പിടികൂടിയ സ്വര്‍ണം പൊലീസ് കോടതിയില്‍ ഹാജരാക്കും.

Keywords: News, Kerala, Kannur, Kasaragod, Top-Headlines, Gold, Seized, Custody, Airport, Police, Gold seized from Kannur airport.
< !- START disable copy paste -->