Gold Seized | കണ്ണൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി
Nov 2, 2023, 12:36 IST
കണ്ണൂർ: (KasargodVartha) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പൊലീസ് പിടികൂടി. ശാർജയിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട് പൊലീസ് പിടികൂടിയത്. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുസ്ത്വഫ (33) യാണ് പിടിയിലായത്.
വിമാനത്താവളത്തിലെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്ന് എളമ്പാറയിൽ വെച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ ശരീര ഭാഗത്ത് ക്യാപ്സൂൾ രൂപത്തിൽ ഒളിപ്പിച്ച നിലയയിൽ മൂന്ന് സ്വർണ മിശ്രിതം കണ്ടെത്തി. പിന്നീട് സ്വർണ മിശ്രിതം വേർതിരിച്ചെടുത്തതിൽ 832.4 ഗ്രാം സ്വർണം ലഭിച്ചു.
കണ്ണൂർ സിറ്റി പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പൊലീസ് പരിശോധനയാണ് വിമാനത്താവളത്തിലും പരിസരത്തും നടത്തിവരുന്നത്. എയർപോർട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് സ്വർണം പിടികൂടിയത്.
Keywords: News, Kerala, Kannur, Gold Seized, Kannur Airport, Police, Crime, Customs, Custody, Gold seized from Kannur airport.
< !- START disable copy paste -->