കാസര്‍കോട്ടെ യുവതിയുടെ എയ്ഡ്‌സ് ഭീഷണി; കണ്ണൂര്‍ പോലീസ് വട്ടംകറങ്ങി
Jul 21, 2014, 12:57 IST
കണ്ണൂര്‍: (www.kasargodvartha.com 21.07.2014) കാസര്‍കോട് സ്വദേശിനിയായ യുവതി പോലീസിന് നേരെ എയ്ഡ്‌സ് ഭീഷണി ഉയര്‍ത്തിയത് പോലീസിനെ വട്ടം കറക്കി. കാസര്‍കോട് സ്വദേശിനിയായ യുവതിയെ വനിതാ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്നെ തൊടരുതെന്നും എയ്ഡ്‌സ് രോഗിയാണെന്നും ഭീഷണിപ്പെടുത്തിയത്.
പോലീസ് ഇവരുടെ ഭീഷണിക്ക് വഴങ്ങാതെ കസ്റ്റഡിയിലെടുക്കുകയും സന്നദ്ധ സംഘടനകളെ വിവരമറിയിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ വലയിലാക്കാന്‍ എയ്ഡ് രോഗിയായ യുവതി ശ്രമിക്കുന്നതായി പത്ര വാര്‍ത്ത വന്നതോടെയാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അതിനിടെ യുവതിയുമായി ബന്ധം പുലര്‍ത്തിയ കോളജ് വിദ്യാര്‍ത്ഥികളായ യുവാക്കള്‍ക്ക് നെഞ്ചിടിപ്പിന്റെ മണിക്കൂറുകളായിരുന്നു പിന്നീട്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പോലീസ് യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ഇവര്‍ എയ്ഡ്‌സ് രോഗിയല്ലെന്ന് തെളിഞ്ഞതോടെയാണ് പോലീസിനും കോളജ് കുമാരന്മാര്‍ക്കും ശ്വാസം നേരെ വീണത്.
യുവതിയുടെ ഓഫീസിലേക്ക് വിവരമറിഞ്ഞത് മുതല്‍ സത്യാവസ്ഥ അറിയാന്‍ ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. പോലീസിനെ പറ്റിക്കാന്‍ വേണ്ടിയാണ് താന്‍ എയ്ഡ്‌സ് രോഗിയാണെന്ന് പറഞ്ഞതെന്ന് യുവതി വെളിപ്പെടുത്തി. ഇവരെ പിന്നീട് പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചതായാണ് വിവരം.
Also Read:
അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍: മന്ത്രിയുള്‍പ്പെടെ 32 എംഎല്‍എമാര്‍ രാജിവെച്ചു
Keywords: Kasaragod, Kannur, Police, Youth, AIDS, Blackmail, Girl, Girl troubles police with AIDS threat.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067