ആശ്രമത്തില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വിതരണം ചെയ്തതില്‍ ബാക്കി വന്ന ഭക്ഷണം കഴിച്ച അന്തേവാസി ഭക്ഷ്യ വിഷബാധയേറ്റു മരിച്ചു: നിരവധിപേര്‍ ചികിത്സയില്‍
Dec 31, 2019, 16:20 IST
കണ്ണൂര്‍: (www.kasargodvartha.com 31.12.2019) ആശ്രമത്തില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വിതരണം ചെയ്തതില്‍ ബാക്കി വന്ന ഭക്ഷണം കഴിച്ച അന്തേവാസി ഭക്ഷ്യ വിഷബാധയേറ്റു മരിച്ചു. നിരവധിപേര്‍ ചികിത്സയില്‍. ചപ്പാരപ്പാട് ഒടുവള്ളി ചുണ്ടക്കുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലെ അന്തേവാസിയായ ആന്ധ്ര സ്വദേശി ഗുണ്ടറാവു (56) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. നടുവില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 93-94 ബാച്ചില്‍ പഠിച്ചവരുടെ സംഗമമാണ് സംഘടിപ്പിച്ചിരുന്നത്.
ഇവര്‍ ആശ്രമത്തിലെ അന്തേവാസികള്‍ക്കായി ഉച്ചഭക്ഷണ നല്‍കിയിരുന്നു. ഉച്ചയ്ക്ക് കഴിച്ച ശേഷം ബാക്കി വന്ന നെയ്ച്ചോറും ചിക്കന്‍കറിയും രാത്രി വീണ്ടും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ഈ ഭക്ഷണം രാത്രി വീണ്ടും കഴിച്ച സംഗമത്തില്‍ പങ്കെടുത്തവര്‍രില്‍ പലര്‍ക്കും രാത്രി മുതല്‍ തന്നെ വയറിളക്കവും ചര്‍ദ്ദിയും തുടങ്ങി. ഒരാള്‍ എകെജി സഹകരണ ആശുപത്രിയിലും ബാക്കിയെല്ലാവരും ഒടുവള്ളി, നടുവില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സതേടി. ഗുണ്ടറാവുവിനെ ആശ്രമത്തില്‍ രാവിലെ മരിച്ചനിലയിലാണ് കണ്ടത്. തളിപറമ്പ് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: News, Kerala, Kannur, Food, Death, Treatment, Police, food poison : one died, so many people in treatment
ഇവര്‍ ആശ്രമത്തിലെ അന്തേവാസികള്‍ക്കായി ഉച്ചഭക്ഷണ നല്‍കിയിരുന്നു. ഉച്ചയ്ക്ക് കഴിച്ച ശേഷം ബാക്കി വന്ന നെയ്ച്ചോറും ചിക്കന്‍കറിയും രാത്രി വീണ്ടും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. ഈ ഭക്ഷണം രാത്രി വീണ്ടും കഴിച്ച സംഗമത്തില്‍ പങ്കെടുത്തവര്‍രില്‍ പലര്‍ക്കും രാത്രി മുതല്‍ തന്നെ വയറിളക്കവും ചര്‍ദ്ദിയും തുടങ്ങി. ഒരാള്‍ എകെജി സഹകരണ ആശുപത്രിയിലും ബാക്കിയെല്ലാവരും ഒടുവള്ളി, നടുവില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികിത്സതേടി. ഗുണ്ടറാവുവിനെ ആശ്രമത്തില്‍ രാവിലെ മരിച്ചനിലയിലാണ് കണ്ടത്. തളിപറമ്പ് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->