city-gold-ad-for-blogger
Aster MIMS 10/10/2023

Fire | തളിപ്പറമ്പില്‍ കത്തിയമര്‍ന്നത് നൂറിലേറെ വാഹനങ്ങള്‍; തീയണക്കാന്‍ ഫയര്‍ഫോഴ്‌സെടുത്തത് 5 മണിക്കൂര്‍

തളിപ്പറമ്പ്: (www.kasargodvartha.com) വെളളാരം പാറയിലെ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപ്പിടിത്തം. വിവിധ കേസുകളില്‍ തളിപറമ്പ് പൊലീസ് പിടികൂടിയ അഞ്ഞൂറിലേറെ വാഹനങ്ങളാണ് കത്തിനശിച്ചത്. അഞ്ചുമണിക്കൂര്‍ കൊണ്ടാണ് ഫയര്‍ഫോഴ്‌സ് തീയണച്ചത്. ഏകര്‍ കണക്കിന് സ്ഥലത്ത് നിര്‍ത്തിയിട്ട അഞ്ഞൂറിലേറെ വാഹനങ്ങള്‍ കത്തിനശിച്ചുവെന്നാണ് ഏകദേശ കണക്ക്.

Fire | തളിപ്പറമ്പില്‍ കത്തിയമര്‍ന്നത് നൂറിലേറെ വാഹനങ്ങള്‍; തീയണക്കാന്‍ ഫയര്‍ഫോഴ്‌സെടുത്തത് 5 മണിക്കൂര്‍

 തീയാളി പടര്‍ന്നത് കാരണം തളിപ്പറമ്പ്-ശ്രീകണ്ഠാപുരം റോഡില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പെടുത്തി. അഞ്ചുയൂനിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. എന്നാല്‍ വന്‍പൊട്ടിത്തെറികളോടെ തീയാളിപടര്‍ന്നത് രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമാക്കി.

Fire | തളിപ്പറമ്പില്‍ കത്തിയമര്‍ന്നത് നൂറിലേറെ വാഹനങ്ങള്‍; തീയണക്കാന്‍ ഫയര്‍ഫോഴ്‌സെടുത്തത് 5 മണിക്കൂര്‍

 കണ്ണൂര്‍ ജില്ലയില്‍ തീപ്പിടിത്തം വ്യാപകമാകുന്നത് ഫയര്‍ഫോഴ്‌സിനെ വെളളം കുടിപ്പിക്കുന്നുണ്ട്. അഗ്നിരക്ഷാ സേനയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒന്നരമാസത്തിനിടെയില്‍ 217 തീപ്പിടിത്തങ്ങളാണുണ്ടായിരിക്കുന്നത്. ഇതില്‍ 65 എണ്ണം തളിപ്പറമ്പ് ഫയര്‍സ്‌റ്റേഷന്‍ പരിധിയിലാണ്.

Keywords:  Latest-News, Top-Headlines, Kannur, Fire force, Fire, Vehicles, Police, Police Station, Fire breaks out in police junkyard.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL