കൊച്ചിയിലേക്കു പോയ നൗഷാദ് എവിടെ? ഒരു വിവരവുമില്ലാതെ രണ്ടു വര്‍ഷം
Dec 25, 2019, 11:35 IST
കണ്ണൂര്‍: (www.kasargodvartha.com 25.12.2019) കൊച്ചിയിലേക്കെന്ന് പറഞ്ഞ് പോയി ഇപ്പോള്‍ ഒരു വിവരവുമില്ലാതെ രണ്ടു വര്‍ഷം. നാറാത്ത് ഹര്‍ഷ വില്ലയില്‍ മുഹമ്മദലിയുടെ മകന്‍ അബ്ദുല്‍ നൗഷാദിനെ (44) കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. ചലച്ചിത്ര പ്രവര്‍ത്തകനായിരുന്നു നൗഷാദ്. ഇടയ്ക്കിടെ വീട്ടില്‍ നിന്ന് മാറിത്താമസിക്കുന്ന യുവാവ് ഏറ്റവുമൊടുവില്‍ കൊച്ചിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. ഇതിനു ശേഷം ഒരു വിവരവുമില്ല.
കാണാതായി ഏതാനും ദിവസം കഴിഞ്ഞ് നൗഷാദിന്റെ ഡയറിയും ഫോണും പാലക്കാട് റെയില്‍വേ സ്റ്റേഷനു സമീപത്ത് നിന്നു ലഭിച്ചതായി നൗഷാദിന്റെ സുഹൃത്തിനെ ആരോ വിളിച്ചറിയിച്ചിരുന്നു. നൗഷാദിന്റെ തന്നെ മൊബൈല്‍ ഫോണില്‍ നിന്നാണ് അജ്ഞാതന്‍ വിളിച്ചത്. എന്നാല്‍ സുഹൃത്ത് ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് കുടുംബത്തെ അറിയിച്ചത്. ഇക്കഴിഞ്ഞ 13ന് മാവേലി എക്‌സ്പ്രസിലെ ശുചിമുറിക്കു സമീപം ഒരാള്‍ കിടന്നുറങ്ങുന്നതിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ഇത് നൗഷാദാണെന്ന സംശയത്തില്‍ ബന്ധുക്കള്‍ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിവരമൊന്നും ലഭിച്ചില്ല.
സംഭവം സംബന്ധിച്ച് പോലീസും അന്വേഷണം നടത്തിവരുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, news, Kerala, Top-Headlines, Missing, Investigation, Family, Family waiting for Noushad
< !- START disable copy paste -->