കുഴല്‍പണക്കാരെ പറ്റിക്കാനായി കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം നടന്നതായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം; വാദി പ്രതിയായി, ക്വട്ടേഷന്‍ നല്‍കിയവരടക്കം മൂന്നു പേരെ സിനിമ സ്റ്റൈലില്‍ പോലീസ് അറസ്റ്റു ചെയ്തു, അറസ്റ്റിലായവരില്‍ ഒരാള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനും, മറ്റൊരാള്‍ എസ് ഡി പി ഐ പ്രവര്‍ത്തകനും, കവര്‍ച്ച ചെയ്തുവെന്ന് പറയുന്ന 18 ലക്ഷം കുഴല്‍പണം കണ്ടെടുത്തു
Feb 26, 2020, 18:41 IST
തലശ്ശേരി: (www.kasaragodvartha.com 26.02.2020) കുഴല്‍പണക്കാരെ പറ്റിക്കാനായി നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം നടന്നതായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം. ഒടുവില്‍ വാദി പ്രതിയായി. സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷന്‍ നല്‍കിയവരടക്കം മൂന്നു പേരെ സിനിമ സ്റ്റൈലില്‍ പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനും, മറ്റൊരാള്‍ എസ് ഡി പി ഐ പ്രവര്‍ത്തകനുമാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.
നാദാപുരം തൂണേരിയിലെ ഫസല്‍ (28), തൂണേരി മുടവന്തേരിയിലെ അര്‍ജുന്‍ (23), തൂണേരി സ്വദേശി രജിത് (25) എന്നിവരെയാണ് തലശ്ശേരി ഡി വൈ എസ് പി കെ വി വേണുഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പിടിയിലായവരില്‍ നിന്നും കവര്‍ച്ച ചെയ്തുവെന്ന് പറയുന്ന 18 ലക്ഷം രൂപയും ഒരു പള്‍സര്‍ ബൈക്കും പോലീസ് കണ്ടെടുത്തു.
ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ഡി വൈ എസ് പി ഓഫീസിന് വിളിപ്പാടകലെ പാലിശ്ശേരിയിലാണ് കാറില്‍ സൂക്ഷിച്ച പണം കാറിന്റെ ചില്ല് തകര്‍ത്ത് കവര്‍ന്നതായി പരാതിയുയര്‍ന്നത്. കവര്‍ച്ചയുടെ ആസൂത്രകനായ ഫസല്‍ ഒരുക്കിയ തിരക്കഥയാണെന്ന് വൈകാതെ തന്നെ പോലീസ് തിരിച്ചറിഞ്ഞു. ഉച്ചയ്ക്ക് മൂന്നു മണിയോടെ ഡി വൈ എസ് പി ഓഫീസില്‍ നിന്നും 60 മീറ്ററോളം മാറി ദേശീയപാതക്ക് അരികിലുളള നാഷണല്‍ എന്ന ഹോട്ടലിന് മുന്നില്‍ ടൊയോട്ട ഇറ്റിയോസ് കാറില്‍ രണ്ട് പേര്‍ എത്തുന്നു. ഇരുവരും കാറില്‍ നിന്ന് ഇറങ്ങി കാറ് പൂട്ടി ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ കയറി. കുറച്ചു സമയം കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് കാറിന്റെ മുന്‍ഭാഗത്തെ ഇടതുവശത്തെ ചില്ല് തകര്‍ത്ത് കാറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ച പണം കവര്‍ന്നതായി കണ്ടതെന്നാണ് പോലീസിന് ഫസല്‍ മൊഴി നല്‍കിയത്.
കാറില്‍ സൂക്ഷിച്ച 22 ലക്ഷം രൂപ കാറിന്റെ ചില്ല് തകര്‍ത്ത് കവര്‍ന്നു എന്ന പരാതിയുമായാണ് ഫസല്‍ പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ച് നിമിഷങ്ങള്‍ക്കകം ഡി വൈ എസ് പി പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടന്‍ തന്നെ അന്വേഷണം തുടരുകയും ചെയ്തു. നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്ത ഈ ഭാഗം കവര്‍ച്ചക്കായി തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമാണെന്ന സംശയം തുടക്കത്തില്‍ തന്നെ പോലീസിനുണ്ടായിരുന്നു. ഡി വൈ എസ് പിയുടെ കണ്‍ട്രോള്‍ റൂമിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ അവ്യക്തമായ ദൃശ്യത്തിന്റെ ചുവട് പിടിച്ച് നടത്തിയ തന്ത്രപരമായി നടത്തിയ അന്വേഷണമാണ് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത്.
നിരീക്ഷണക്യാമറയിലെ ദൃശ്യം ഭൂതകണ്ണാടി വച്ച് പരിശോധിച്ചപ്പോള്‍ ഒരാള്‍ ധൃതിയില്‍ എത്തി ബൈക്കോടിച്ച് പോകുന്നത് കണ്ടിരുന്നു. ഈ ബജാജ് പള്‍സര്‍ ബൈക്കില്‍ 'വിനായക' എന്ന് എഴുതിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ട പോലീസ് ഈ തുമ്പ് പിടിച്ച് നിരവധി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു. ഒടുവില്‍ പ്രതികള്‍ എത്തിയ ബൈക്ക് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തു.
വടകര സ്വദേശിയായ സല്‍മാന്‍ എന്നയാളുടെ വിശ്വസ്തനായിരുന്നു ഫസല്‍. കാര്‍ഗോ ഉള്‍പ്പടെ നിരവധി ബിസിനസുകളുള്ള സല്‍മാന്‍ 19 ലക്ഷം രൂപ മട്ടന്നൂരിലെ ഒരാള്‍ക്ക് നല്‍കാന്‍ ദിവസള്‍ക്ക് മുമ്പ് തന്നെ ഫസലിനെ ഏല്‍പ്പിച്ചിരുന്നു. കവര്‍ച്ച നടന്ന ദിവസം ഫസല്‍ ഈ പണത്തില്‍ നിന്നും ഒന്നര ലക്ഷം രൂപ കവറിലാക്കി കാറിന്റെ സീറ്റിനടയില്‍ സൂക്ഷിച്ചു. 10 ലക്ഷം രൂപ കൈയ്യിലും കരുതി. ബാക്കി പണം വീട്ടിലാണ് സൂക്ഷിച്ചത്. തുടര്‍ന്ന് നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം കൂട്ടുപ്രതികള്‍ക്ക് വിവരം നല്‍കി. ഡ്രൈവറെയും കൂട്ടി മട്ടന്നൂരിലേക്ക് വരികയായിരുന്നു. ഇതിനിടയില്‍ ഫോണില്‍ ബന്ധപ്പെടരുതെന്ന് കൂട്ടുപ്രതികളോട് ചട്ടം കെട്ടുകയും ചെയ്തിരുന്നു.
കൃത്യമായ പദ്ധതിയാണ് ഇവര്‍ ഒരുക്കിയത്. ഹോട്ടലിനു മുന്നില്‍ കാര്‍ നിര്‍ത്തുകയും ഫസലും ഡ്രൈവറും ഹോട്ടലിനകത്തേക്ക് കയറിയപ്പോവുകയും ചെയ്തതോടെ നേരത്തെ സ്ഥലത്തെത്തിയിരുന്ന രജിത്ത് കാറിന്റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്ന് ബൈക്കില്‍ അര്‍ജുനോടൊപ്പം രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാറിനടുത്തെത്തിയ ഫസല്‍ കാറിന്റെ ചില്ല് തകര്‍ത്തത് കണ്ട് മുതലാളിയായ സല്‍മാനെ ഫോണില്‍ വിളിച്ച് കാറിന്റെ ചില്ല് തകര്‍ത്ത് പണം കവര്‍ന്നതായി അറിയിച്ചു. എന്നാല്‍ രണ്ട് കെട്ടുകളിലാക്കിയാണ് പണം സൂക്ഷിച്ചതെന്ന് പറഞ്ഞ് നേരത്തെ കൈയ്യില്‍ കരുതിയിരുന്ന 10 ലക്ഷം രൂപ ഡ്രൈവറുടെ കൈവശം നല്‍കി മുതലാളിക്ക് കൊടുത്തയക്കുകയായിരുന്നു വിശ്വസ്തനും സത്യസന്ധനുമെന്ന് ബോധ്യപ്പെടുത്താന്‍ ഫസല്‍ നല്ല നാടകമാണ് കളിച്ചത്. പോലീസിന്റെ സമര്‍ത്ഥമായ ചോദ്യം ചെയ്യലില്‍ തത്ത പറയുന്നതുപോലെ നടന്ന സംഭവമെല്ലാം ഫസല്‍ വിവരിച്ചതോടെയാണ് വാദി പ്രതിയായത്.
സി ഐ സനല്‍ കുമാര്‍, പാനൂര്‍ കണ്‍ട്രോള്‍ റൂം എസ് ഐ ബിജു, ഡി വൈ എസ് പിയുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ശ്രീജേഷ്, സുജേഷ്, മീറജ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
നേരത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ തൂണേരിയിലെ ഷിബിന്‍ വധക്കേസിലെ പത്താം പ്രതിയാണ്.
Keywords: Kannur, Kerala, news, accused, Robbery, arrest, complaint, RSS, SDPI, quotation, Fake robbery complaint; accused arrested by police < !- START disable copy paste -->