Obituary | പ്രവാസി വ്യവസായ സംരഭകന്‍ കെ പി അശ്റഫ് നിര്യാതനായി
Mar 18, 2023, 09:29 IST
കണ്ണൂര്‍: (www.kasargodvartha.com) മുണ്ടയാട് കൊച്ചിന്‍ ഹൗസില്‍ കെ പി അശ്‌റഫ് (അച്ചൂക്ക-76) നിര്യാതനായി. അബൂദബിയില്‍ ഏറെകാലമായി ബിസിനസ് (സി സ്റ്റാര്‍) നടത്തിവരികയാണ്.
പരേതരായ കൊച്ചിയിലെ ആലിക്കോയയുടെയും ന്യൂമാഹി കല്ലാപുതിയ വീട്ടില്‍ അദബിയുടെയും മകനാണ്. ഭാര്യ: സി എന്‍ ആഇശ. മക്കള്‍: ആലിക്കോയ എന്ന കോയ (കസാഖസ്താന്‍), അക്ബര്‍ അലി (ദുബൈ), മഹീല (കണ്ണൂര്‍). മരുമക്കള്‍: നുസ്‌റത്ത്, മറിയം, റഈസ്.
സഹോദരങ്ങള്‍: അബ്ദുല്‍ ഗഫൂര്‍ (ദുബൈ), മുഹമ്മദ് റഫീഖ് (കണ്ണൂര്‍), സൈനബ മാമന്‍, അസ്‌ന മഹമൂദ്, സാഹിദ, പരേതരായ അബൂബകര്‍ കോയ, സുഹറ അഹ് മദ്, ഖദീജ അബൂബകര്‍. അജ് വ റസ്റ്റോറന്റുകളുടെ ഉടമ മമ്മൂട്ടി കേയി സഹോദരീ ഭര്‍ത്താവാണ്.
Keywords: Kannur, news, Kerala, Top-Headlines, Obituary, Death, Expatriate KP Ashraf passed away.