city-gold-ad-for-blogger
Aster MIMS 10/10/2023

രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയ; മംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു, വഴിയൊരുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം

കാസര്‍കോട്: (www.kasargodvartha.com 18.12.2019) രണ്ട് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് അടിയന്തിര ഹൃദയശസ്ത്രക്രിയ ആവശ്യമുള്ളതിനാല്‍ മംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു. വഴിയൊരുക്കുന്നതിനായി പോലീസും സന്നദ്ധ സംഘടനകളും സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്.

പയ്യന്നൂര്‍ സ്വദേശി നൗഫലിന്റെയും ചിത്താരി സ്വദേശിനി ആഇഷയുടെയും രണ്ട് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയാണ് എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. വൈകീട്ട് 6.45 മണിയോടെയാണ് കുഞ്ഞുമായി കെ എല്‍ 02 ബിഡി 8296 നമ്പര്‍ ആംബുലന്‍സ് മംഗളൂരുവില്‍ നിന്നും പുറപ്പെട്ടത്.

പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളും നടക്കുന്നതിനാല്‍ മുന്‍കൂട്ടി വഴിമാറിക്കൊടുക്കാന്‍ ആഹ്വാനമുണ്ട്. രാത്രി 7.50 മണിയോടെ കാഞ്ഞങ്ങാട് പിന്നിട്ട ആംബുലന്‍സ് 8.45 മണിയോടെ കണ്ണൂരിലെത്താറായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുഞ്ഞിന് ചികിത്സ നല്‍കുക.

രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് അടിയന്തിര ഹൃദയ ശസ്ത്രക്രിയ; മംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് ആംബുലന്‍സ് പുറപ്പെട്ടു, വഴിയൊരുക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം


Keywords:  Kerala, kasaragod, news, Mangalore, Kanhangad, Kannur, Ambulance, Social-Media, Emergency surgery for 2 days old baby; Ambulance from Mangaluru to Ernakulam 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia