city-gold-ad-for-blogger

നാടിന് മാതൃകയായി കാസർകോട് ഡി വൈ എസ് പി സദാനന്ദൻ: ഡോമിസിലറി കെയർ സെന്ററിന് വീട് വിട്ടുനൽകി

കണ്ണൂർ: (www.kasargodvartha.com 13.05.2021) ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ഡോമിസിലറി കെയർ സെന്ററിന് വേണ്ടി സ്വന്തം വീട് വിട്ട് നൽകി പെരുങ്കോന്ന് സ്വദേശിയും കാസർകോട് ഡി വൈ എസ് പി യുമായ പി പി സദാനന്ദൻ.

നാടിന് മാതൃകയായി കാസർകോട് ഡി വൈ എസ് പി സദാനന്ദൻ: ഡോമിസിലറി കെയർ സെന്ററിന് വീട് വിട്ടുനൽകി

എല്ലാ പഞ്ചായത്തിലും കോവിഡ് പോസറ്റീവ് ആയ രോഗിക്ക് സ്വന്തം വീട്ടിൽ നിൽക്കാൻ സൗകര്യം ഇല്ലെങ്കിൽ അവരെ സുരക്ഷിത കേന്ദ്രത്തിൽ മാറ്റണമെന്ന സർകാർ നിർദേശം വന്നപ്പോൾ സ്വമേധയാ അദ്ദേഹം പഞ്ചായത്തിനെ അറിയിക്കുകയായിരുന്നു.

അത് അനുസരിച്ച് ഡി വൈ എസ് പിക്ക് വേണ്ടി വീടിന്റെ താക്കോൽ ശ്യാം കുമാർ പി പി പഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനന് കൈമാറി. സ്റ്റാന്റിംഗ് കമിറ്റി ചെയർമാൻ എ ജനാർദനൻ, എം എം പ്രജോഷ്, പഞ്ചായത്ത് സെക്രടറി ശാർങ്ധരൻ, പി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Keywords:  News, Kannur, Police, COVID-19, Kasaragod, Kerala, Top-Headlines, State, DYSP alloted house premise for Domiciliary Care Center.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia