city-gold-ad-for-blogger
Aster MIMS 10/10/2023

DYFI | ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി ഡി വൈ എഫ് ഐ; ഇത്തരം വിഷജീവികളെ പ്രതിരോധിക്കണമെന്ന് വി കെ സനോജ്

കണ്ണൂര്‍: (KasargodVartha) വംശീയ അധിക്ഷേപം നേരിട്ട പ്രശസ്ത നര്‍ത്തകന്‍ ഡോ. ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി ഡി വൈ എഫ് ഐ. കലാമണ്ഡലം സത്യഭാമ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വി കെ സനോജ് പറഞ്ഞു.

വിഷയത്തില്‍ കണ്ണൂര്‍ യൂത് സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വംശീയതയും ജാതിവെറിയും കലര്‍ന്ന പ്രതികരണമാണ് സത്യഭാമ നടത്തിയത്. ഇത്തരം വിഷജീവികളെ പ്രതിരോധിക്കേണ്ടതുണ്ട്. ആര്‍ എല്‍ വി രാമകൃഷ്ണന് കേരളത്തിലുടനീളം ഡി വൈ എഫ് ഐ വേദിയൊരുക്കും. വ്യാഴാഴ്ച ചാലക്കുടിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് വേദിയൊരുക്കുന്നുണ്ടെന്നും സനോജ് പറഞ്ഞു.

DYFI | ആര്‍ എല്‍ വി രാമകൃഷ്ണന് പിന്തുണയുമായി ഡി വൈ എഫ് ഐ; ഇത്തരം വിഷജീവികളെ പ്രതിരോധിക്കണമെന്ന് വി കെ സനോജ്

അതേസമയം ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിന് സത്യഭാമയെ തള്ളി കലാമണ്ഡലം. സത്യഭാമ കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി മാത്രമാണ്. ഇപ്പോള്‍ കലാമണ്ഡലവും സത്യഭാമയുമായി യാതൊരു ബന്ധവുമില്ല. ഇത്തരം ആളുകള്‍ കലാമണ്ഡലത്തിന് തന്നെ അപമാനമാണ്. സത്യഭാമയുടെ നിലപാടുകളില്‍ അപലപിക്കുന്നുവെന്നും കലാമണ്ഡലം അധികൃതര്‍ അറിയിച്ചു.

എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി സത്യഭാമ വിവാദങ്ങള്‍ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും കലാമണ്ഡലം സത്യഭാമ ആവര്‍ത്തിച്ചു. സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുത്. വന്നാല്‍ തന്നെ പരിശീലിപ്പിക്കും. പക്ഷേ മത്സരത്തില്‍ പങ്കെടുപ്പിക്കില്ലെന്നും അധിക്ഷേപം ആവര്‍ത്തിച്ച് സത്യഭാമ വ്യക്തമാക്കി.

കറുത്ത ഏതെങ്കിലും കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന് ചോദിച്ച സത്യഭാമ തന്റെ വ്യക്തിപരമായ അഭിപ്രായം എവിടെയും പറയുമെന്നും പറയുന്നതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. സത്യഭാമയുടെ നിലപാടിനെ അപലപിച്ച് പല സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരും രംഗത്തുവന്നു.

Keywords: DYFI supports RLV Ramakrishnan, Kannur, News, DYFI, Supports, RLV Ramakrishnan, Controversy, Media, Politics, Kerala News.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL