പരിശോധനയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍
Jul 4, 2020, 13:55 IST
ശ്രീകണ്ഠപുരം: (www.kasargodvartha.com 04.07.2020) പരിശോധനയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എസ് എം സി ക്ലിനിക്കിലെ ഡോ. പ്രശാന്ത് ജി നായ്ക്കിനെയാണ് ശ്രീകണ്ഠപുരം എസ് ഐ ടി സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്ുദമായ സംഭവം നടന്നത്. ചെവി വേദനയ്ക്ക് ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ക്ലിനിക്കിലെത്തിയ യുവതിയോട് ചെവിയില്‍ മരുന്നൊഴിച്ചതിനുശേഷം പുറത്തിരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് മറ്റു രോഗികളെ പരിശോധിച്ച് വിട്ടശേഷം കണ്‍സള്‍ട്ടിംഗ് മുറിയിലേക്ക് വിളിച്ച് യുവതിയെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി.
13 വര്‍ഷം മുമ്പ് ബംഗളൂരുവില്‍ നിന്ന് കേരളത്തിലെത്തിയ പ്രശാന്ത് പയ്യാവൂര്‍, കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂര്‍ എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തിട്ടുണ്ട്. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നതിന് പയ്യാവൂരിലടക്കം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകളുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
Keywords: Kannur, Kerala, News, Doctor, Arrest, Attempt, Molestation, Patient's, Doctor arrested for attempting molest patient