ദിലീപിന്റെ കൊല: എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവ്
Feb 17, 2019, 11:35 IST
തലശ്ശേരി: (www.kasargodvartha.com 17.02.2019) ഇരിട്ടി മുഴക്കുന്നില്‍ സി പി എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ (36) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ എസ് ഡി പി ഐ പ്രവര്‍ത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതുകൂടാതെ 30,000 രൂപ വീതം പിഴയടക്കാനും കോടതി വിധിച്ചു.
കേസില്‍ പ്രതികളായ മുഴക്കുന്ന് ചാക്കാട്ടെ പി കെ. ലത്വീഫ് (34), ഉളിയില്‍കുന്നേല്‍ യു കെ സിദ്ദീഖ് (34), മുഴക്കുന്ന് ഹാജി റോഡിലെ യു കെ ഫൈസല്‍ (36), ചാക്കാട്ടെ വി കെ ഉനൈസ് (31), പുതിയപുരയില്‍ ഫൈസല്‍ (31), എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് മീത്തലെ പുന്നാട് കീഴൂരിലെ വി. മുഹമ്മദ് ബഷീര്‍ എന്ന കരാട്ടെ ബഷീര്‍ (36), പായം തന്തോട്ടെ തണലോട്ട് യഅ്ഖൂബ് (40), കീഴൂരിലെ പി കെ. മുഹമ്മദ് ഫാറൂഖ് (46), മുഴക്കുന്ന് വിളക്കോട്ടെ പാനേരി അബ്ദുല്‍ ഗഫൂര്‍ (32) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
2008 ഓഗസ്റ്റ് 24ന് രാത്രി ഒമ്പതു മണിയോടെയാണ് കൊലപാതകം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്കു പോവുകയായിരുന്ന ദിലീപിനെ കുമ്പോള്‍ ചാക്കാട് പള്ളിക്ക് സമീപത്തെ പറമ്പില്‍ വെച്ച് തടഞ്ഞു നിര്‍ത്തി സംഘം കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളായ ഗിരീഷിനും രാജനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തിനു രണ്ടു മാസം മുമ്പ് എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ സൈനുദ്ദീനെ സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep's murder; Life imprisonment for SDPI workers, Kannur, news, Kerala, Top-Headlines, Crime, court, Murder, case, Politics, SDPI.