city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Development Seminar | കണ്ണൂരിന് ഭാവി വികസന മാര്‍ഗരേഖയുമായി വികസന സെമിനാര്‍ സമാപിച്ചു

കണ്ണൂര്‍: (www.kasargodvartha.com) കണ്ണൂരിന്റെ ഭാവി വികസനത്തിന് സമഗ്ര മാര്‍ഗ നിര്‍ദേശവുമായി കണ്ണൂര്‍ നായനാര്‍ അകാഡമിയില്‍ രണ്ടു ദിവസമായ നടന്ന വികസന സെമിനാറിന് സമാപനം. സര്‍വതല സ്പര്‍ശിയും എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനവും ലക്ഷ്യം വെക്കുന്നതാണ് പാട്യം ഗോപാലന്‍ പഠന ഗവേഷണം കേന്ദ്രം സംഘടിപ്പിച്ച സെമിനാറിലെ നിര്‍ദേശങ്ങളും ചര്‍ചകളും ക്രോഡീകരിച്ചുള്ള മാര്‍ഗ രേഖ.

25 വിഷയങ്ങളില്‍ 13 സെഷനുകളിലായി 231 പ്രബന്ധങ്ങളുമായി ബന്ധപ്പെട്ട ചര്‍ചകളില്‍ ഉരുത്തിരിഞ്ഞ നൂതന ആശയങ്ങള്‍ നാടിന്റെ വരുംകാല വികസനത്തിന്റെ ചാലക ശക്തിയാവും.

പാട്യം പഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ എം വി ജയരാജനാണ് രണ്ട് ദിവസത്തെ സെമിനാറില്‍ രൂപപ്പെട്ട വികസന പരിപ്രേക്ഷം നാടിന് സമര്‍പ്പിച്ചത്.

കണ്ണൂരില്‍ വരാനിരിക്കുന്ന വന്‍ വികസന പദ്ധതികളില്‍ ഊന്നിയാണ് ഓപണ്‍ ഫോറം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള ഐടി, സയന്‍സ്, ഡിജിറ്റല്‍ സയന്‍സ് പാര്‍കുകള്‍, മറ്റ് സംരംഭങ്ങള്‍, അഴീക്കല്‍ അന്താരാഷ്ട്ര തുറമുഖം എന്നിവ യാഥാര്‍ഥ്യമാകുന്നതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ വികസന കുതിപ്പിലാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മൂല്യവര്‍ധിത ഉല്‍പന്ന വ്യവസായങ്ങളിലൂടെയും ഉല്‍പാദന ക്ഷമത കൂട്ടുന്ന പദ്ധതികളിലൂടെയും കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തിയാല്‍ കണ്ണൂര്‍ വികസന ഹബാവുമെന്ന് ഓപ്പണ്‍ ഫോറത്തില്‍ അധ്യക്ഷനായിരുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ കെ സി ഹരികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

ശനിയാഴ്ച ആറ് സെഷനുകളിലായി 12 വിഷയങ്ങളാണ് അവതരിപ്പിച്ചത്. ഗ്രന്ഥശാലകള്‍- കലാകായിക സമിതികള്‍, സഹകരണം, പശ്ചാത്തല മേഖല, പ്രവാസം- ചരിത്രം- വര്‍ത്തമാനം, നിര്‍മിത ബുദ്ധി സാധ്യതകളും വെല്ലുവിളിയും, പൊതു വിദ്യാഭ്യാസം - ഉന്നത വിദ്യാഭ്യാസം, നീതിന്യായം, തീരദേശ മേഖലയും മീന്‍പിടുത്ത തൊഴിലാളികളും, ദുരന്ത നിവാരണം, ആരോഗ്യ മേഖല, മാലിന്യ നിര്‍മാര്‍ജനം, മതം- പാരമ്പര്യം, ടൂറിസം സാധ്യതകള്‍ എന്നിവയായിരുന്നു വിഷയങ്ങള്‍.

Development Seminar | കണ്ണൂരിന് ഭാവി വികസന മാര്‍ഗരേഖയുമായി വികസന സെമിനാര്‍ സമാപിച്ചു

സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ കെ ശൈലജ എം എല്‍ എ അധ്യക്ഷയായി. ഡോ. വി ശിവദാസന്‍ എം പി, എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി ഐ മധുസൂദനന്‍, കെ വി സുമേഷ്, എം വിജിന്‍, ജില്ലാപഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രടറി പി കെ വിജയന്‍ സ്വാഗതവും പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ എന്‍ സുകന്യ നന്ദിയും പറഞ്ഞു.

Keywords:  Development seminar concluded with future development roadmap for Kannur, Kannur, News, Chief Minister, Pinarayi Vijayan, Development seminar, Inauguration, Class, Education, Kerala News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia