ബസും കാറും കൂട്ടിയിടിച്ച് ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു
Dec 17, 2021, 14:01 IST
കണ്ണൂര്‍: (www.kasargodvartha.com 17.12.2021) ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദേശാഭിമാനി ജീവനക്കാരന്‍ മരിച്ചു. മയ്യില്‍ കയരളം സ്വദേശി ഇ ടി ജയചന്ദ്രന്‍ (46) ആണ് മരിച്ചത്. ദേശാഭിമാനി കണ്ണൂര്‍ യൂനിറ്റ് സര്‍കുലേഷന്‍ ജീവനക്കാരനാണ്.
വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ മാങ്ങാട്ടെ വീട്ടില്‍ നിന്ന് ദേശാഭിമാനി ഓഫീസിലേക്ക് വരുമ്പോഴായിരുന്നു വേളാപുരത്ത് വച്ച് അപകടം നടന്നത്. കാറിനുള്ളില്‍ കുടുങ്ങിയ ജയചന്ദ്രനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ കെ എം രാഘവന്‍ നമ്പ്യാരുടെയും എ പി യശോദയുടെയും മകനാണ്. മാങ്ങാട്ട് എല്‍ പി സ്‌കൂള്‍ പ്രീ പ്രൈമറി അധ്യാപിക ജ്യോതിയാണ് ഭാര്യ. മക്കള്‍: അനഘ (തലശേരി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി), ദേവദര്‍ശ് (മാങ്ങാട് എല്‍പി സ്‌കൂള്‍). സഹോദരങ്ങള്‍: ശോഭന (കയരളം), രാജന്‍ (കൊളച്ചേരി), ലളിതകുമാരി (നാറാത്ത്).

Keywords: Kannur, News, Kerala, Top-Headlines, Death, Accident, Hospital, Car, Bus, Deshabhimani employee, Deshabhimani employee died in bus-car collision
< !- START disable copy paste -->