city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Death threat | കെകെ രമ എംഎല്‍എയ്ക്ക് വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി

പയ്യന്നൂര്‍: (www.kasargodvartha.com) വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെകെ രമ എംഎല്‍എയ്ക്കെതിരെ വധഭീഷണി കത്ത്. ചന്ദ്രശേഖരന്റെ ഗതിയായിരിക്കും ഭാര്യ കെകെ രമയ്ക്കുമെന്ന് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരില്‍ തിരുവനന്തപുരം സെക്രടറിയേറ്റിലെ വിലാസത്തില്‍ അയച്ചിരിക്കുന്ന കത്തില്‍ പറയുന്നു. സചിന്‍ദേവടക്കം സിപിഎം എംഎല്‍എമാര്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നല്‍കിയ കേസ് പിന്‍വലിച്ചു മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നുളള മുന്നറിയിപ്പാണ് കത്തിലുളളത്.
         
Death threat | കെകെ രമ എംഎല്‍എയ്ക്ക് വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി

സംഭവത്തില്‍ കെകെ രമ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. എംഎല്‍എയ്ക്കുള്ള അവസാന താക്കീതാണ് ഇതെന്നും അടുത്തമാസം 20-ാം തീയതിക്കുള്ളില്‍ ഒരുതീരുമാനം നടപ്പിലാക്കുമെന്നും കത്തിലുണ്ട്. പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേതെന്ന് നല്ലതുപോലെ അറിയാമല്ലോയെന്നും പറയുന്ന കത്തില്‍ ഭരണം പോയാലും തരക്കേടില്ല തങ്ങളത് ചെയ്തിരിക്കുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ രമയ്ക്കെതിരെയുളള ഭീഷണിക്കത്തില്‍ സിപിഎം നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: News, Kerala, Kannur, Payyannur, Top-Headlines, MLA, Threatened, Complaint, Investigation, KK Rama MLA, Death threat to KK Rama MLA; complaint filed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia