city-gold-ad-for-blogger

Obituary | നാടിനെ നടുക്കി മാഹിയിലെ യുവ വനിതാ ഡോക്ടറുടെ വിയോഗം

കണ്ണൂര്‍: (www.kasargodvartha.com) ചുരുങ്ങിയ കാലം കൊണ്ടു മാഹിയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കിയ വനിതാ ഡോക്ടറുടെ ആകസ്മിക വിയോഗം നാടിനെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് നഗരത്തില്‍ നിന്നും

വനിതാ ഡോക്ടറെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍ കടവത്തൂര്‍ സ്വദേശിനി സദാ റഹ് മത് ജഹാന്‍ (25) ആണ് മരിച്ചത്. കോഴിക്കോട് മേയര്‍ ഭവന് സമീപത്തുള്ള ലിയോ പാരഡൈസ് അപാര്‍ട്‌മെന്റിന്റെ പന്ത്രണ്ടാം നിലയില്‍ നിന്നാണ് ഇവര്‍ വീണത്. പുലര്‍ചെ നാല് മണിക്കായിരുന്നു സംഭവം.

Obituary | നാടിനെ നടുക്കി മാഹിയിലെ യുവ വനിതാ ഡോക്ടറുടെ വിയോഗം

അപാര്‍ട്‌മെന്റില്‍ ജന്മദിനാഘോഷം നടന്നിരുന്നു. ഇതിനുവേണ്ടിയായിരുന്നു ഡോക്ടര്‍ ഇവിടെ എത്തിയതെന്ന സംശയത്തിലാണ് പൊലീസ്. ശബ്ദം കേട്ട് എത്തിയപ്പോള്‍ വീണുകിടക്കുന്ന നിലയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നുവെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞു.

ഉടന്‍ തന്നെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മാഹി പള്ളൂര്‍ ആശുപത്രിയില്‍ കഴിഞ്ഞ കുറേ കാലമായി സേവനമനുഷ്ഠിച്ചു വരികയാണ് സദാ റഹ് മത്.

Keywords:  Death of young doctor shook Mahe, Kannur, News, Top-Headlines, Dead, Dead body, Doctor, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia