ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ മണിക്കൂറുകൾക്കകം പിടികൂടാനായത് റെയിൽവെ എ എസ് ഐ പ്രകാശന്റെ പൊലീസ് ബുദ്ധി കൊണ്ട് മാത്രം; രക്ഷപ്പെട്ടിരുന്നുവെങ്കിൽ മറ്റൊരു സുകുമാര കുറുപ്പായേനെ; 'മൊബൈൽ ഫോൺ പോലും ഉപയോഗിക്കാത്ത പ്രതിയുടെ കയ്യിൽ ഉണ്ടായിരുന്നത് ഇഷ്ടം പോലെ പണം'
Dec 6, 2021, 21:09 IST
കാസർകോട്: (www.kasargodvartha.com 06.12.2021) ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഭർത്താവിനെ മണിക്കൂറുകൾക്കകം പിടികൂടാൻ കഴിഞ്ഞത് കാസർകോട് റെയിൽവേ പൊലീസ് എ എസ് ഐ പ്രകാശൻ്റെ പൊലീസ് ബുദ്ധി ഒന്ന് കൊണ്ട് മാത്രം. ബേഡകം പെര്‍ളടുക്കം ടൗണില്‍ ക്വാര്‍ടേർസില്‍ താമസിക്കുന്ന ഉഷ (35) യുടെ കൊലപാതകം നടന്നതിന് ശേഷമാണ് ഭർത്താവ് അശോകൻ (44) വീട്ടിലുണ്ടായിരുന്ന മുഴുവൻ പണവുമായി ട്രെയിൻ കയറി രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് തന്നെയാണ് കൊലയാളിയെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതായും പൊലീസ് സൂചിപ്പിക്കുന്നു.
സംഭവത്തിന് ശേഷം മുറി പൂട്ടി പോയ അശോകനെ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് റെയിൽവേ എ എസ് ഐ പ്രകാശൻ പിടികൂടിയത്. മംഗ്ളൂറിൽ നിന്നും വരുന്ന എഗ് മോർ എക്സ്പ്രസ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പായി പ്ലാറ്റ്ഫോമിൽ പരിശോധന നടത്തുമ്പോഴാണ് അശോകനെ സംശയകരമായ സാഹചര്യത്തിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ഫ്ലൈഓവർ ബ്രഡ്ജിൻ്റെ അരികിൽ നിന്ന് പുകവലിക്കുന്നത് കണ്ടതെന്നും ടെൻഷൻ കൊണ്ട് പുക ആഞ്ഞ് ആഞ്ഞ് വലിക്കുന്നത് കണ്ടാണ് സംശയം തോന്നിയതെന്നും പ്രകാശൻ കാസർകോട് വാർത്തയോട് പറഞ്ഞു.
'ചോദിച്ചപ്പോൾ ഒരാൾ വരാനുണ്ടെന്ന് പറഞ്ഞു. എവിടെ നിന്നാണ് വരാനുള്ളതെന്ന് ചോദിച്ചപ്പോൾ കൃത്യമായ ഉത്തരമല്ല ലഭിച്ചത്. ധരിച്ചിരുന്ന ബനിയന്റെ പോകെറ്റ് പൊങ്ങി നിൽക്കുന്നത് കണ്ട് നോക്കിയപ്പോൾ പ്ലാസ്റ്റിക് കവറിൽ ഇഷ്ടം പോലെ പണം കണ്ടെത്തി. കൂടുതൽ ചോദ്യം ചെയ്തപ്പോൾ തനിക്ക് പച്ചക്കറി വാങ്ങാനുള്ളതാണെന്നും മലയ്ക്ക് പോകാനുള്ളതെന്നും മാറ്റി മാറ്റി പറഞ്ഞു.
സംശയം ഇരട്ടിച്ചതോടെ സ്റ്റേഷനിൽ കൂട്ടിക്കൊണ്ട് വന്ന് ചോദ്യം ചെയ്തപ്പോഴാണ് ബേഡകത്താണ് വീടെന്നും മറ്റുമുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. ബേഡകത്തെ പരിചയക്കാരായ ആളുകളെയും തുടർന്ന് പൊലീസ് സ്റ്റേഷനിലും ബന്ധപ്പെട്ടതോടെയാണ് കൊല നടത്തി രക്ഷപ്പെട്ടയാളാണെന്ന് വ്യക്തമായത്' - പ്രകാശൻ കൂട്ടിച്ചേർത്തു.
ഇതിൻ്റെ അടിസ്ഥാനത്തിൽ ബേഡകം പൊലീസ് പ്രതിയെ റെയിൽവേ പൊലീസിൽ നിന്നും കസ്റ്റഡിയിൽ ഏറ്റുവാങ്ങി ബേഡകത്തേക്ക് കൊണ്ടുപോയി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അറസ്റ്റ് ചെയ്യുമെന്ന് ബേഡകം പൊലീസ് കസർകോട് വാർത്തയോട് പറഞ്ഞു. അശോകൻ - ഉഷ ദമ്പതികൾക്ക് 23 വയസുള്ള മകനുണ്ട്. മകൻ ഗൾഫിലാണെന്നും പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പ്രതിയുടെ സഹായത്തോടെ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്നതടക്കം പറയുന്ന കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. അശോകന് മാനസിക പ്രശ്നം ഉണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇയാളുടെ പെരുമാറ്റത്തിലോ പ്രവൃത്തിയിലോ അങ്ങനെയുള്ള വിവരമൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
തെങ്ങ് കയറ്റം ഉൾപെടെ എല്ലാ കൂലിവേലയും അശോകൻ ചെയ്തു വരുന്നു. മാലയിട്ട ശേഷം കാര്യമായി ജോലിക്ക് പോകാറില്ലെന്നാണ് വിവരം. ഭാര്യയും കൂലിപ്പണിക്ക് പോകാറുണ്ടായിരുന്നു.
തിങ്കളാഴ്ച പുലർചെയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. അശോകന്‍ തിങ്കളാഴ്ച രാവിലെ ശരണം വിളിക്കാന്‍ ഭജന മന്ദിരത്തില്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാൾ സ്ഥലത്തില്ലാത്ത വിവരവും ഭാര്യയുടെ കൊലപാതകവിവരവും സുഹൃത്തുക്കൾ അറിഞ്ഞത്.
ബേഡകം പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിക്ക് നിരവധി വെട്ടേറ്റതായാണ് സംശയം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഉച്ചയോടെ ഇൻക്വസ്റ്റ് നടപടി ആരംഭിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്റ്മോർടെത്തിനായി പരിയാരത്തെ കണ്ണുർ മെഡികൽ കോളജിലേക് കൊണ്ടുപോകും.

Keywords: News, Kerala, Kasaragod, Top-Headlines, Death, Women, Man, Police, custody, Crime, Case, Arrest, Accuse, Railway, Train, Escaped, Kannur, Dead body, Medical College, Death of woman; Man in police custody.
< !- START disable copy paste -->