city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | വനത്തിലെ കുഴിയില്‍ ട്രോളി ബാഗില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടെതാണെന്ന് സ്ഥിരീകരിച്ചു; അന്വേഷണം കാസര്‍കോട് അടക്കമുള്ള കേരളത്തിലെ ജില്ലകളിലേക്കും വ്യാപിപ്പിച്ചു; കാണാതായവരെ കേന്ദ്രീകരിച്ചും അന്വേഷണം

കണ്ണൂര്‍: (www.kasargodvartha.com) മാക്കൂട്ടം ചുരം റോഡില്‍ വനത്തിനുളളില്‍ ട്രോളി ബാഗില്‍ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ഇരിട്ടി എ എസ് പി തുബോഷ് ബസുമദാരി എ എസ് പി ഓഫീസില്‍ അറിയിച്ചു. കര്‍ണാടകത്തിന് പുറമേ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കാണാതായ യുവതികളെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. ആദ്യഘട്ട അന്വേഷണത്തില്‍ കണ്ണൂര്‍ റൂറല്‍ പൊലിസ് പരിധിയില്‍ മിസിങ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാല്‍ അന്വേഷണം മറ്റു പൊലീസ് സ്റ്റേഷന്‍ പരിധികളിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എ എസ് പി അറിയിച്ചു.
                
Investigation | വനത്തിലെ കുഴിയില്‍ ട്രോളി ബാഗില്‍ കണ്ടെത്തിയ മൃതദേഹം യുവതിയുടെതാണെന്ന് സ്ഥിരീകരിച്ചു; അന്വേഷണം കാസര്‍കോട് അടക്കമുള്ള കേരളത്തിലെ ജില്ലകളിലേക്കും വ്യാപിപ്പിച്ചു; കാണാതായവരെ കേന്ദ്രീകരിച്ചും അന്വേഷണം

രണ്ടാഴ്ചയോളം പഴക്കമുളള മൃതദേഹത്തിന്റെ പോസ്റ്റ് മോര്‍ടം നടപടികള്‍ ചൊവ്വാഴ്ച വൈകുന്നേരം നാലുമണിക്ക് മടിക്കേരി താലൂക് ആശുപത്രിയില്‍ നടന്നു. മൃതദേഹത്തില്‍ നിന്നും ചൂരിദാര്‍ ലഭിച്ചത് കാരണമാണ് കൊല്ലപ്പെട്ടത് സ്ത്രീയാണെന്ന് പൊലീസ് ഇന്‍ക്വസ്റ്റില്‍ വ്യക്തമായത്. തലയോട്ടിയില്‍ നിന്നും മുടിയടക്കം അഴുകി മാറിയ നിലയിലാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് മാക്കൂട്ടം ചുരം ചെക് പോസ്റ്റില്‍ നിന്നും പതിനഞ്ച് കിലോമീറ്റര്‍ അകലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലിയെന്ന സ്ഥലത്ത് റോഡിനോട് ചേര്‍ന്നുളള വനത്തിനുളളിലെ കുഴിയില്‍ ട്രോളി ബാഗിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

അമേരികന്‍ ട്രാവലര്‍ എന്ന വലിയ ട്രോളിബാഗിലാക്കിയ നിലയിലായിരുന്നു മൃതദേഹം. ഒറ്റപ്പെട്ട വനമേഖലയാണെങ്കിലും നിരവധി വാഹനങ്ങള്‍ ഇടതടവില്ലാതെ കടന്നുപോകുന്ന റോഡില്‍ കൊല ചെയ്തു ബാഗിലാക്കി വാഹനത്തില്‍ കൊണ്ടുവന്ന് വലിച്ചറിഞ്ഞതാകാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ നിഗമനം. വലിച്ചെറിഞ്ഞതിന്റെ ആഘാതത്തില്‍ ബാഗിന്റെ ഒരുഭാഗം തുറന്നു പോയിരുന്നു. ചുരം റോഡില്‍ നിന്നും വനത്തിലെ താഴ്ചയിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റികുകള്‍ ശേഖരിക്കുന്ന വനംവകുപ്പിന്റെ താല്‍ക്കാലിക ജീവനക്കാര്‍ തിങ്കളാഴ്ച ഉച്ചയോടെ വനത്തിനുളളില്‍ കണ്ടെത്തിയ ട്രോളിബാഗ് പരശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Keywords: Crime, Murder, Virajpet, Kannur, Kerala News, Kasaragod News, Malayalam News, Kannur News, Crime News, Police Investigation, Dead body found in trolley bag confirmed to be that of woman.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia