city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്ട്രാ ബന്ധമുള്ള തട്ടിപ്പ് സംഘമെന്ന് പോലീസ്

കാസര്‍കോട്: (www.kasargodvartha.com 17.11.2016) അമേരിക്കന്‍ പൗരന്മാരുടെ എടിഎം വിവരങ്ങള്‍ ചോര്‍ത്തി കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും പണം തട്ടുന്ന സംഘത്തിലെ അഞ്ച് പേരെ കാസര്‍കോട് സിഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. കാസര്‍കോട് ആനവാതുക്കല്‍ റോഡില്‍ വെച്ച് രണ്ട് ആഡംബര കാറുകളിലായി സഞ്ചരിക്കുമ്പോഴാണ് ജില്ലാ പോലീസ് ചീഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ എടിഎം തട്ടിപ്പ് സംഘത്തിലെ കൂട്ടുപ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

തളങ്കര കടവത്ത് ക്രസന്റ് റോഡില്‍ താമസിക്കുന്ന ഹിദായത്ത് നഗര്‍ ചെട്ടുംകുഴിയിലെ മുഹമ്മദ് നജീബ്(24), കണ്ണൂര്‍ ചെറുകുന്ന് കാട്ടിലവളപ്പില്‍ കെ വി ബഷീര്‍(31), കണ്ണൂര്‍ ചെറുകുന്ന് കൊട്ടിലവളപ്പിലെ കെ വി അബ്ദുര്‍ റഹ് മാന്‍(30), മുളിയാര്‍ മൂലയടുക്കയിലെ എ എം മുഹമ്മദ് റിയാസ്(22), വിദ്യാര്‍ത്ഥിയായ മുളിയാര്‍ മൂലയടുക്കത്തെ അബ്ദുല്‍ മഹ്‌റൂഫ് ബാസിത്ത് അലി(20) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന്റെ കൂടെയുണ്ടായിരുന്ന മുംബൈ സ്വദേശി സെയ്ഫ്, ഉപ്പള സ്വദേശി നിഷാദ് എന്നിവര്‍ ഓടിരക്ഷപ്പെട്ടു.

അമ്മേരിക്കയിലെ രഹസ്യകേന്ദ്രത്തില്‍ നിന്നു ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അക്കൗണ്ട് നമ്പര്‍, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, പിന്‍നമ്പര്‍ എന്നിവ റൈറ്റിബിള്‍ സ്വയ്പ് മെഷീന്‍ ഉപയോഗിച്ച് വ്യാജ ക്രഡിറ്റ് കാര്‍ഡുകളില്‍ രേഖപ്പെടുത്തി ജ്വല്ലറികളില്‍ നിന്നും വന്‍കിട മാളുകള്‍, പ്രധാന കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ലക്ഷങ്ങളുടെ സാധങ്ങള്‍ പര്‍ച്ചേസ് ചെയ്താണ് ഇവരുടെ തട്ടിപ്പ്. പിടിയിലായ സംഘത്തില്‍ നിന്നു 67 ക്രഡിറ്റ് കാര്‍ഡുകള്‍, ഏഴു മൊബൈല്‍ ഫോണുകള്‍, ടാബ്, ലാപ്‌ടോപ്, സൈ്വപ് മെഷീന്‍ എന്നിവയും നജീബിന്റെ പുത്തന്‍ മാരുതി സിലേരിയോ കാറും ബഷീറിന്റെ കെഎല്‍ 13 എഎഫ് 9391 നമ്പര്‍ ടൊയോട്ട കാറും ഒരു ബൈക്കും പിടികൂടിയിട്ടുണ്ട്.

പിടിയിലായ നജീബ് നേരത്തെ പൂനെയില്‍ വ്യാജ ക്രഡിറ്റ് കാര്‍ഡ് വഴി പണം തട്ടിയ കേസില്‍ അറസ്റ്റിലായ തളങ്കര സ്വദേശി നുഅ്മാന്റെ സഹോദരനാണ്. അമ്മേരിക്കയിലെ രഹസ്യകേന്ദ്രത്തിലിരുന്ന് തദേശീയരായ വന്‍കിടക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പു സംഘത്തിനു ഓണ്‍ലൈന്‍ വഴി ചോര്‍ത്തി നല്‍കുന്നത് യുപി സ്വദേശിയാണെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് അന്വേഷിക്കുന്ന ഉപ്പള സ്വദേശി നിഷാദ് ഒന്നര വര്‍ഷം മുമ്പ് ദുബൈയില്‍ സാമാനരീതിയില്‍ 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനു തടവു ശിക്ഷ അനുഭവിച്ചയാളാണെന്ന് പോലീസ് പറഞ്ഞു.


Also Read:  മുസ്ലീം യുവാക്കളുടെ അറസ്റ്റ്; മനുഷ്യാവകാശ കമ്മീഷന്‍ പോലീസ് കമ്മീഷണര്‍ക്ക് നോട്ടീസ് അയച്ചു


സംഘം കണ്ണൂരില്‍ നിന്നു കാസര്‍കോട്ടേക്ക് എത്തിയതായി ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനു ലഭിച്ച രഹസ്യത്തെ വിവരത്തെ തുടര്‍ന്ന് വാഹനപരിശോധക്കിടെയാണ് സംഘത്തെ പിടികൂടിയത്. നഗരത്തിലെ പെട്രോള്‍ ബങ്കുകളിലും നായന്മാര്‍മൂലയിലെ ഗോള്‍ഡന്‍ ബക്കറിയിലടക്കം വന്‍ തുകയുടെ തട്ടിപ്പ് നടത്തിയതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ബംഗൂളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നു ശേഖരിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്താത്ത വ്യാജ ക്രഡിറ്റ് കാര്‍ഡുകളാണ് തട്ടിപ്പിനു ഉപയോഗിക്കുന്നത്. സ്വര്‍ണക്കടകളില്‍ നിന്നു വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങുന്ന ആഭരണങ്ങള്‍ മറിച്ചു വിറ്റാണ് സംഘം പണം സമ്പാദിക്കുന്നത്. ഇതിന്റെ പകുതി വിഹിതം ഒളിവിലുള്ള മുംബൈ സ്വദേശി സെയ്ഫ് മുഖേന സംഘത്തിന്റെ സൂത്രധാരനായ യുപി സ്വദേശിക്ക് നല്‍കുയാണെന്ന് പ്രതികള്‍ പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി.

കാസര്‍കോട് പ്രിന്‍സിപ്പല്‍ എസ്‌ഐ പി അജിത്ത്കുമാര്‍, എസ്‌ഐ പി രത്‌നാകരന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഓസ്റ്റിന്‍ തമ്പി, ദിലീഷ്, വിനോദ്, ഷിജിത്ത്, തോമസ്, രാജേഷ്, വിജയന്‍, ഗിരിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നേരത്തെ നജീബിന്റെ സഹോദരന്‍ നുഅ്മാനടക്കം നാല് പേരെ വ്യാജ ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് പോലീസ് അറസ്റ്റുചെയ്തിരുന്നു.


Related News:


ഹൈടെക്ക് തട്ടിപ്പ്: രണ്ടരമാസം കൊണ്ട് നുഅ്മാനും സംഘവും വ്യാജ ക്രെഡിറ്റ് കാര്‍ഡിലൂടെ നേടിയത് രണ്ടര കോടിരൂപ; പൂനെ ഹോട്ടലില്‍ ആഡംബര ജീവിതം

വ്യാജ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്; കാസര്‍കോട് സ്വദേശിയുള്‍പെട്ട നാലംഗ സംഘം പൂനെയിലും രണ്ടു പേര്‍ കാസര്‍കോട്ടും പിടിയില്‍

വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് കാസര്‍കോട്ടെ പെട്രോള്‍ പമ്പില്‍ നിന്നും 10,000 രൂപയുടെ ഇന്ധനം നിറച്ച് മുങ്ങിയത് എറണാകുളത്ത് പിടിയിലായ ചെങ്കള സ്വദേശിയും കൂട്ടാളികളും

വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍


അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്ട്രാ ബന്ധമുള്ള തട്ടിപ്പ് സംഘമെന്ന് പോലീസ്

അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്ട്രാ ബന്ധമുള്ള തട്ടിപ്പ് സംഘമെന്ന് പോലീസ്

അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്ട്രാ ബന്ധമുള്ള തട്ടിപ്പ് സംഘമെന്ന് പോലീസ്

അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്ട്രാ ബന്ധമുള്ള തട്ടിപ്പ് സംഘമെന്ന് പോലീസ്

Keywords:  Kerala, kasaragod, Investigation, arrest, custody, Held, Police, Thalangara, Kannur, cash, Bank, Credit-card, Fraud, Accused, UP Native, Mumbai, Uppala, ATM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia